ആലപ്പുഴ ജില്ലയിൽ 7 പേർക്കും പാലക്കാട് ജില്ലയിൽ 6 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിൽ 7 പേർക്കും പാലക്കാട് ജില്ലയിൽ 6 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച മീനാക്ഷിയമ്മാളിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള മൂന്ന് പേർക്കും കൊവിഡ് 19 പോസിറ്റീവായി.
പാലക്കാട് ജില്ലയിൽ ദുബായിൽ നിന്നും എത്തിയ തൃത്താല സ്വദേശി, മുംബെയിൽ നിന്നെത്തിയ തിരുമിറ്റക്കോട് സ്വദേശിനി, ഷൊർണൂർ സ്വദേശി എന്നിവരാണ്. സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ച മൂന്ന് പേരും കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച കടമ്പഴിപ്പുറം സ്വദേശിനിയായ മീനാക്ഷിയമ്മാളിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരാണ്.
ഇവരുടെ മകനും കൊച്ചുമകനും, സഹോദരനും കൊവിഡ് 19 പോസിറ്റീവായി
ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 159 പേരായി
അതേസമയം, ആലപ്പുഴ ജില്ലയിൽ 7 പേർ ഇന്ന് കൊവിഡ് പോസിറ്റീവായിട്ടുണ്ട്
ആറു പേർ വിദേശത്തുനിന്നും ഒരാൾ ചെന്നെയിൽ നിന്നും എത്തിയവരാണ്.
കുവൈറ്റിൽ നിന്നും എത്തിയ രണ്ട് പേർ താജിക്കിസ്ഥാനിൽ നിന്നും വന്ന യുവതി, ദുബായിൽ നിന്നും എത്തിയ മൂന്ന് പേർ. ഇങ്ങനെയാണ് ആലപ്പുഴ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക്.
ഇവരിൽ ഒരാളെ ഹരിപ്പാട് ആശുപത്രിയിലും ആറുപേരെ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
Story highlight: covid today confirmed 7 in Alappuzha and 6 in Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here