ചൈനയുടെ ആക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് വ്യാജവാർത്ത

ലക്ഷ്മി പി.ജെ/
ഇന്ത്യ-ചൈന അതിർത്തിയിൽ ചെറിയ സംഘർഷം ഉടലെടുത്തപ്പോൾ പണി തുടങ്ങിയതാണ് വ്യാജന്മാർ . അത് ഓരോ രൂപത്തിലും ഭാവത്തിലും ഓരോ ദിവസവും പുറത്തിറക്കുന്നുമുണ്ട് .എന്താണ് പുതുതായി പുറത്തിറക്കിയെതെന്ന് നോക്കാം.
ചൈനയുടെ ആക്രമണത്തിൽ 158 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടുവെന്ന് വ്യാജവാർത്ത.സൈനികരുടെ ട്രക്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ഇത്രയധികം സൈനികർ മരിച്ചത്. ആക്രമണത്തിന്‍റെ 3 ചിത്രങ്ങൾ ചേർത്തുണ്ടാക്കിയ കൊളാഷിനൊപ്പമാണ് വ്യാജവാർത്ത പ്രചരിക്കുന്നത് .2017ലും ഒരു വ്യാജവാർത്തയോടൊപ്പം ഈ ചിത്രങ്ങൾ വൈറൽ ആയിരുന്നു. സിക്കിമിൽ ചൈന നടത്തിയ വ്യോമാക്രമണമെന്ന പേരിൽ 2017 ൽ ഒരു പാക് മാധ്യമം തെറ്റായി റിപ്പോർട്ട് ചെയ്തതിരുന്നു .ഇനി ഈ ചിത്രങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം എന്താണെന്ന് പരിശോധിക്കാം
ചിത്രത്തിൽ കാണുന്ന സ്ഥലം സിക്കിമോ..നിലവിൽ യുദ്ധസാഹചര്യം നിലനിൽക്കുന്ന ഇന്ത്യ ചൈന അതിർത്തിയോ അല്ല. ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നടന്ന ഇന്ത്യ പാക് ആക്രമണത്തിന്‍റെ ദൃശ്യങ്ങളാണ് ഇവ. 2017 ജൂലൈ 17 നായിരുന്നു ആക്രമണം . അപകടത്തിൽ പരുക്കേറ്റ സൈനികനെ ചുമന്നു കൊണ്ട് പോകുന്നതും ദൃശ്യങ്ങളിൽ കാണാം .വാർത്ത തെറ്റായി റിപ്പോർട്ട് ചെയ്ത പാക് മാധ്യമത്തിനെതിരെ അന്ന് തന്നെ ഇന്ത്യയും ചൈനയും രംഗത്തെത്തിയിരുന്നു
രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണ്. അതിജീവനത്തിന് കടമ്പകൾ ഇനിയും ഒരുപാടുണ്ട്. അതിനിടയിൽ വർഗീയവും ദേശവിരുദ്ധവുമായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക.
story highlights-india-china war, fake news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here