Advertisement

തന്നെയും പേരേരയെയും വിളിച്ചിരുന്നത് ‘കാലു’ എന്ന്; ഐപിഎല്ലിൽ വച്ച് വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ടെന്ന് ഡാരൻ സമ്മി

June 7, 2020
2 minutes Read
darren sammy ipl racism

ഐപിഎല്ലിൽ കളിക്കുന്ന സമയത്ത് താൻ വംശീയ അധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് വിൻഡീസ് താരം ഡാരന്‍ സമ്മി. സൺറൈസേഴ്സ് ഹൈദരാബാദിൽ കളിക്കുന്ന സമയത്ത് തനിക്കും ശ്രീലങ്കൻ താരം തിസാര പെരേരക്കും വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ടെന്നാണ് സമ്മി പറയുന്നത്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വിവരം പങ്കുവച്ചത്.

Read Also: സെപ്തംബർ-നവംബർ മാസങ്ങളിൽ ഐപിഎൽ നടത്താൻ ബിസിസിഐ ആലോചിക്കുന്നു; റിപ്പോർട്ട്

‘ഞാൻ സൺറൈസേഴ്സ് ഹൈദരാബാദിൽ കളിച്ചിരുന്ന സമയത്ത് എന്നെ വിളിച്ചിരുന്ന കാലു (കറുത്തവൻ) എന്ന വാക്കിൻ്റെ അർത്ഥം ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. എന്നെയും പേരേരയെയും അവർ അങ്ങനെ വിളിച്ചിരുന്നു. ആ വാക്കിന്റെ അര്‍ഥം കരുത്തുറ്റവന്‍ എന്നാണ് ഞാൻ കരുതിയത്.’- സമ്മി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നേരത്തെ വിൻഡീസ് താരം ക്രിസ് ഗെയിലും താൻ വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിൻ്റെ കൊലപാതകത്തെ തുടർന്ന് നിരവധി താരങ്ങളാണ് വെളിപ്പെടുത്തലുമായി എത്തുന്നത്.

2013-15 സീസണുകളിലാണ് സമ്മി സൺറൈസേഴ്സിൽ കളിച്ചത്. ആ സീസണിലാണ് ഡെക്കാൺ ചാർജേഴ്സിനെ സൺ ഏറ്റെടുത്ത് സൺ റൈസേഴ്സ് ആക്കി മാറ്റിയത്. കുമാർ സംഗക്കാരയും കാമറൂൺ വൈറ്റുമാണ് ആദ്യ സീസണിൽ ടീമിനെ നയിച്ചത്. എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ട് സൺറൈസേഴ്സ് പുറത്താവുകയായിരുന്നു. 2014-15 സീസണിൽ സമ്മി ആയിരുന്നു ക്യാപ്റ്റൻ.

Story Highlights: I faced racism in ipl says darren sammy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top