24 മണിക്കൂറിനിടെ 120 മരണം; മഹാരാഷ്ട്രയിൽ ആശങ്ക അകലുന്നില്ല

മഹാരാഷ്ട്രയിൽ കൊവിഡ് മരണസംഖ്യ വർധിക്കുന്നു. 24 മണിക്കുറിനിടെ 120 പേർ മരിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം 82,000 കടന്നു. പുതുതായി 2,739 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. മുംബൈയിലെ കൊവിഡ് കേസുകൾ അരലക്ഷത്തിലേക്ക് കടക്കുകയാണ്. ഔറംഗബാദ് സെൻട്രൽ ജയിലിലെ തടവുകാർക്ക് കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചു.
Read Also: കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക്
തുടർച്ചയായ അഞ്ചാം ദിവസമാണ് സംസ്ഥാനത്ത് മരണസംഖ്യ 100 കടക്കുന്നത്. 24 മണിക്കൂറിനിടെ 120 പേർ കൂടി മരിച്ചതോടെ 2969 ആയിരിക്കുന്നു ആകെ മരണസംഖ്യ. 82, 968 പേർക്ക് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. നിലവിൽ ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന കൊവിഡ് കേസുകൾക്കൊപ്പമാണ് മഹാരാഷ്ട്രയുടെ സ്ഥാനം. വളർച്ചനിരക്ക് ഇതേ പടി തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ മഹാരാഷ്ട്ര ചൈനയെ മറികടക്കും.
കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈയിൽ 1274 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 57 പേർ കൂടി മരിച്ചു. 47,128 പേരാണ് മുംബൈയിലെ ആകെ രോഗബാധിതർ. ഔറംഗബാദ് സെൻട്രൽ ജയിലിലെ 29 തടവുകാർക്ക് കൊവിഡ് പോസിറ്റീവായി.
Read Also: കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയാൽ ഇന്ത്യയിലും ചൈനയിലുമായിരിക്കും കൂടുതൽ രോഗബാധിതർ: ഡൊണൾഡ് ട്രംപ്
അതേസമയം കൊവിഡ് ചികിത്സയിൽ ഫലപ്രദമായേകുമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ച് Remdesvirന്റെ പതിനായിരം വയലുകൾ സംഭരിക്കാൻ തീരുമാനിച്ചതായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി മന്ത്രി രാജേഷ് തോപ്പേ പറഞ്ഞു.
അതേ സമയം, കൊവിഡ് രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് കടക്കുകയാണ്. പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ സ്പെയിനിനെ ഇന്ന് മറികടന്നേക്കും. മഹാരാഷ്ട്ര ചൈനയെ ഉടൻ മറികടന്നേക്കുമെന്നാണ് സൂചന. തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ 30000വും ഡൽഹിയിൽ 27000വും പിന്നിട്ടു. അതേസമയം, സെപ്റ്റംബർ പകുതിയോടെ രാജ്യത്തെ കൊവിഡ് സാഹചര്യത്തെ പിടിച്ചു കെട്ടാൻ കഴിയുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധർ വിലയിരുത്തി.
Story Highlights: maharashtra covid update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here