മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്; രോഗം സ്ഥിരീകരിച്ചത് അബുദാബിയില്‍ നിന്നു വന്ന ഇടയില്‍പ്പീടിക സ്വദേശിക്ക്

മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അബുദാബിയില്‍ നിന്നു വന്ന ഇടയില്‍പ്പീടിക സ്വദേശിയായ 59കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം രണ്ടിന് നാട്ടില്‍ എത്തിയ ശേഷം സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു. രണ്ടാം തിയതി രാത്രി കണ്ണൂര്‍ വിമാനത്താവളം വഴിയാണ് ഇയാള്‍ തിരിച്ചെത്തിയത്. കെഎസ്ആര്‍ടിസി ബസില്‍ മാഹിയിലെത്തി.
പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ആരുമില്ലെന്ന് മാഹി ആരോഗ്യ വകുപ്പ് അറിയിച്ചു. മാഹി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നുമില്ല. നിലവില്‍ ഇയാള്‍ മാത്രമാണ് മാഹിയില്‍ കൊവിഡ് ചികിത്സയിലുള്ളത്.
Story Highlights: covid19, coronavirus, mahi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here