Advertisement

ക്ഷേത്രങ്ങൾ ഇപ്പോൾ തുറന്നു കൊടുക്കരുത്: കേരള ക്ഷേത്രസംരക്ഷണ സമിതി

June 7, 2020
Google News 1 minute Read

ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്കായി തുറന്നുകൊടുക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി. കൊവിഡ് 19 ബാധിതരുടെ എണ്ണം വർധിച്ചു വരികയാണ്. ക്ഷേത്രങ്ങൾ തുറന്നുകൊടുത്താൽ രോഗത്തെ പ്രതിരോധിക്കാൻ ഇതുവരെ ആരോഗ്യരംഗത്ത് പ്രവർത്തിച്ചവർ നടത്തിയ ശ്രമം വിഫലമാകും. ഭക്തജനങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ ഇപ്പോഴത്തേതുപോലെ ഈശ്വരാരാധന നടത്താമെന്നും കേരള ക്ഷേത്രസംരക്ഷണ സമിതി അറിയിച്ചു.

ഇപ്പോൾ ക്ഷേത്രങ്ങളിൽ നടക്കുന്ന നിത്യപൂജ അതുപോലെ തന്നെ തുടരുകയും വേണം. ഗുരുവായൂരും ശബരിമലയും പോലുള്ള മഹാക്ഷേത്രങ്ങൾ ഈ അവസരത്തിൽ ഒരു കാരണവശാലും ഭക്തജനങ്ങൾക്കായി തുറന്നുകൊടുത്ത് രോഗവ്യാപനത്തിന് കാരണമായി തീരാൻ ദേവസ്വം ബോർഡ് തയാറാവരുതെന്നും സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ. നാരായണൻകുട്ടി ആവശ്യപ്പെട്ടു. ദേവസ്വവും സർക്കാരും ഹിന്ദുസമൂഹവും ചേർന്ന് ക്ഷേത്രങ്ങൾക്ക് ആവശ്യത്തിനും ക്ഷേത്രജീവനക്കാരുടെ ദുരിതങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനായി ഒരു ക്ഷേമനിധി ഏർപ്പെടുത്തുകയാണ് ഇന്ന് അത്യാവശ്യമായി വേണ്ടതെന്നും സമിതി അറിയിച്ചു.

ദേവസ്വം ക്ഷേത്രങ്ങളിൽ ഇപ്പോൾ സംഭരിച്ചുവച്ചിട്ടുള്ള തുക ഭക്തന്മാരുടെ കാണിക്കയായാണ്. അത് ദുരിതാശ്വാസം പോലുള്ള മറ്റ് ആവശ്യങ്ങൾക്കായി ഇപ്പോൾ സർക്കാർ ചെലവഴിക്കാതെ ക്ഷേത്രങ്ങൾക്കും ക്ഷേത്രജീവനക്കാരുടെ വിഷമതകൾ പരിഹരിക്കാൻ വേണ്ടിയും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Story highlight: Temples not open now: Kerala Temple Protection Committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here