അഞ്ജു പരീക്ഷാ ഹാളില്‍ ഇരുന്നു കരയുകയായിരുന്നു; ഒപ്പം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥി

അഞ്ജു പരീക്ഷാ ഹാളില്‍ ഇരുന്ന് കരയുകയായിരുന്നുവെന്ന് ഒപ്പം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥി ജിഷ്ണു. ഒരെ ഹാളില്‍ ഇരുന്നാണ് പരീക്ഷ എഴുതിയിരുന്നത്. പരീക്ഷ തുടങ്ങി ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കോപ്പിയടിച്ചുവെന്ന് ടീച്ചര്‍ പറഞ്ഞു. രണ്ടുമണിയായപ്പോള്‍ കുറച്ച് ടീച്ചര്‍മാരൊക്കെ അവിടെ എത്തി. ഒരു അച്ചനും എത്തി. പരീക്ഷാ പേപ്പര്‍ എല്ലാം എടുത്തുകൊണ്ടുപോയി. കോപ്പിയടിച്ചത് പിടിച്ചുവെന്നാണ് അധ്യാപകര്‍ പറഞ്ഞത്. അഞ്ജു ചുറ്റിനും കൂടിനിന്ന് അവര്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നുവെന്നും ജിഷ്ണു പറഞ്ഞു. ‘മീനച്ചിലാറ്റിലെ ചോദ്യങ്ങള്‍’ എന്ന പേരില്‍ ട്വന്റിഫോര്‍ നടത്തിയ ചര്‍ച്ചയില്‍ പ്രതികരിക്കുകയായിരുന്നു ജിഷ്ണു.
പാലാ ചേര്‍പ്പുങ്കലില്‍ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഇന്നാണ് കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്. ശനിയാഴ്ചയാണ് കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പൊടിമറ്റം സ്വദേശിനി അഞ്ജു ഷാജിയെ പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് ഇറക്കി വിട്ടത്. ഇനിയുള്ള പരീക്ഷകള്‍ എഴുതിക്കില്ലെന്നും കോളജ് അധികൃതര്‍ കുട്ടിയോട് പറഞ്ഞിരുന്നു. കുട്ടി സന്ധ്യയ്ക്ക് ശേഷവും വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പരാതി നല്‍കി.
Story Highlights: Anju shaji
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here