സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനമുണ്ടോയെന്നറിയുന്നതിനുള്ള ആന്റി ബോഡി ടെസ്റ്റുകൾ ആരംഭിച്ചു : ആരോഗ്യമന്ത്രി

antibody test begun in kerala

സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനമുണ്ടോ എന്നറിയുന്നതിനുള്ള ആന്റി ബോഡി ടെസ്റ്റുകൾ ആരംഭിച്ചു.മുൻഗണനാ ക്രമത്തിൽ കൊവിഡ് വ്യാപനം കൂടുതലുള്ള ആറ് ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ പരിശോധന നടത്തുക. ആന്റിബോഡി പരിശോധനകളുടെ മേൽനോട്ടത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.ആൻറി ബോഡി ടെസ്റ്റുകൾ നൂറ് ശതമാനം ഫലപ്രദമല്ലെന്നും പരിശോധനയിൽനെഗറ്റീവായാലും കോറന്റൈൻ വ്യവസ്ഥ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.പ്രവാസികളെ നേരിട്ട് വീടുകളിൽ നിരീക്ഷണത്തിലയച്ചതിൽ തെറ്റില്ലെന്നും മന്ത്രി.

രോഗബാധിതരുടെ എണ്ണവും, പ്രവാസികളുടെ മടങ്ങിവരവും കണക്കാക്കി പാലക്കാട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, തൃശൂർ, തിരുവനന്തപുരം ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ പരിശോധന നടത്തുന്നത്.ഈ ജില്ലകളിൽ ആയിരം ടെസ്റ്റ് കിറ്റുകൾ വീതം വിതരണം ചെയ്തു. തൃശൂരിൽ100 ആരോഗ്യ പ്രവർത്തകരുടെ ആന്റി ബോഡി ടെസ്റ്റാണ് ഇന്ന് നടത്തുക. കണ്ണൂരിലും തിരുവനന്തപുരത്തും സാമ്പിളുകൾ ശേഖരിക്കേണ്ടവരെ ക്രമപ്പെടുത്തി പട്ടിക തയ്യാറാക്കിയായിരിക്കും പരിശോധന.

5 കാറ്റഗറികളിലായാണ് പരിശോധന നടക്കുന്നതെന്നും മേൽനോട്ടത്തിനായി ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചതായും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.ആന്റിബോഡി ടെസ്റ്റുകൾ നൂറ് ശതമാനം ഫലപ്രദമല്ല. കൊവിഡ് സ്ഥിരീകരിക്കുന്നത് പിസിആർ ടെസ്റ്റ് വഴിയാണ്.

Read Also:തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് കൊവിഡ്

50,000 കിറ്റുകൾ കൂടി ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. അതേസമയംസംസ്ഥാനത്ത്ഹോം കോറന്റൈൻ ആണ് ഫലപ്രദമെന്ന് മന്ത്രി ആവർത്തിച്ചു. പ്രവാസികളെ നേരിട്ട് വീടുകളിൽ നിരീക്ഷണത്തിലയച്ചതിൽ തെറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത്രോഗികളുടെ എണ്ണത്തിലെ വർധന പ്രതീക്ഷിച്ചതാണെന്ന് മന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരിൽ വലിയ ശതമാനവും പുറത്തു നിന്നു വന്നവരാണ്. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 15 % പേർക്ക് മാത്രമാണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Story Highlights- antibody test, community spread, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top