കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് എട്ടു പേര്‍ക്ക്

CORONA KASARGOD

കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് എട്ടു പേര്‍ക്ക്. ഇതില്‍ മൂന്ന് പേര്‍ കുവൈത്തില്‍ നിന്നും മൂന്നുപേര്‍ മഹാരാഷ്ട്രയില്‍ നിന്നും രണ്ട് പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. ജില്ലയില്‍ ഏഴ് പേര്‍ക്ക് കൊവിഡ് നെഗറ്റീവായി. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 109 ആയി.

Read More: സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 11 പേര്‍ രോഗമുക്തി നേടി

മെയ് 30 ന് കുവൈത്തില്‍ നിന്ന് വന്ന നീലേശ്വരം നഗരസഭാ സ്വദേശികളായ മൂന്നുപേര്‍, മെയ് 29 ന് ദുബായില്‍ നിന്ന് വന്ന നീലേശ്വരം നഗരസഭാ സ്വദേശി, മെയ് 28 ന് ദുബായില്‍ നിന്നെത്തിയ ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശി, മെയ് 25 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന മംഗല്‍പാടി സ്വദേശി, ജൂണ്‍ അഞ്ചിന് മഹാരാഷ്ട്രയില്‍ നിന്ന് ട്രെയിനിന് വന്ന ഉദുമ പഞ്ചായത്ത് സ്വദേശി, മെയ് 22 ന് മഹാരാഷ്ട്രയില്‍ നിന്ന് ബസിനെത്തിയ വലിയപറമ്പ് പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഉക്കിനടുക്ക കാസര്‍ഗോഡ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അഞ്ച് പേര്‍ക്കും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രണ്ടാള്‍ക്കും ഇന്ന് കൊവിഡ് നെഗറ്റീവായി.

Story Highlights: Covid confirmed eight persons in Kasargod district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top