കോട്ടയം ജില്ലയിൽ ഇന്ന് മൂന്നു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയിൽ ഇന്ന് മൂന്നു പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മെയ് 27ന് കുവൈറ്റിൽനിന്നെത്തി തുരുത്തിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 46 കാരിയായ തലയോലപ്പറമ്പ് സ്വദേശിനിക്കും 45കാരിയായ അകലക്കുന്നം സ്വദേശിനിക്കും മെയ് 29ന് സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നെത്തി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന കൊടുങ്ങൂർ സ്വദേശിനിയായ 30കാരിക്കുമാണ് രോഗം ബാധിച്ചത്.

ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 35 ആയി. ഇതിൽ ഒരാൾ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിലാണ്.

Story highlight: Covid confirmed to three people in Kottayam district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top