ഇന്നത്തെ പ്രധാന വാർത്തകൾ (08-06-2020)

പാലായിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
പാലാ ചേർപ്പുങ്കലിൽ കാണാതായ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്.
പാലാ ചേർപ്പുങ്കലിൽ കാണാതായ വിദ്യാർത്ഥിനിയ്ക്ക് പരീക്ഷാ കേന്ദ്രത്തിൽ മനസിക പീഡനമേറ്റതായി കുടുംബത്തിൻ്റെ ആരോപണം. കോപ്പിയടിച്ചെന്ന പേരിൽ ഇറക്കിവിട്ട മൂന്നാം വർഷ ബി കോം വിദ്യാർഥിനി അഞ്ജു ഷാജിക്കായി മൂന്നാം ദിനവും തിരിച്ചിൽ തുടരുകയാണ്. പഠനത്തിൽ മികവ് പുലർത്തിയിരുന്ന കുട്ടി കോപ്പിയടിക്കില്ലെന്നാണ് കുടുബവും അധ്യാപകരും വ്യക്തമാക്കുന്നത്.
തൻ്റെ മകൾ കോപ്പി അടിക്കില്ലെന്ന് പാലാ ചേർപ്പുങ്കലിൽ കോപ്പിയടി ആരോപണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത അഞ്ജു ഷാജിയുടെ പിതാവ്. നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അഞ്ജു എന്നും പരീക്ഷ എഴുതിക്കാൻ അനുവദിക്കാതെ ഇറക്കിവിട്ട വിവരം തന്നെ വിളിച്ച് പറഞ്ഞിരുന്നെങ്കിൽ താൻ വന്ന് മകളെ കൂട്ടിക്കൊണ്ട് പോകുമായിരുന്നു എന്നും പിതാവ് പറഞ്ഞു. ആരും തങ്ങളെ വിളിച് പറഞ്ഞില്ലെന്നും സുഹൃത്തുക്കളോട് അന്വേഷിച്ചിട്ടാണ് വിവരം അറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂവാറ്റുപുഴ ആക്രമണം: ആക്രമണ ലക്ഷ്യം കൊലപാതകം തന്നെയെന്ന് അഖിലിന്റ ബന്ധു അരുൺ; ഒരാൾ കസ്റ്റഡിയിൽ
മൂവാറ്റുപുഴ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. അഖിലിനെ വെട്ടാൻ അക്രമിയുടെ കൂടെയുണ്ടായിരുന്ന ആളാണ് പിടിയിലായത്. അതേസമയം, അഖിലിനെ വെട്ടിയത് കൊലപ്പെടുത്താൻ വേണ്ടിയായിരുന്നെന്ന് അഖിലിന്റ ബന്ധു അരുൺ പറഞ്ഞു. തടയാൻ ചെന്നപ്പോൾ തനിക്കും വെട്ടേറ്റു. ദുരഭിമാനമാണ് കൊലപാത ശ്രമത്തിന് കാരണമെന്നും അഖിൽ പറയുന്നു.
രാജ്യത്ത് കൊവിഡ് കേസുകൾ രണ്ടര ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 9983 കേസുകൾ
രാജ്യത്ത് കൊവിഡ് ബാധ അതിരൂക്ഷം. 24 മണിക്കൂറിനിടെ 9983 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതു വരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. ആകെ 2,56,611 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. തുടർച്ചയായ അഞ്ചാം ദിനമാണ് രാജ്യത്ത് കൊവിഡ് ബാധ 9000 പിന്നിടുന്നത്. 206 പേർ ഇന്നലെ മരണപ്പെട്ടു. ആകെ മരണം 7135 ആയി. 124094 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്.
മൂവാറ്റുപുഴയിൽ യുവാവിനെ കാമുകിയുടെ സഹോദരൻ വെട്ടിവീഴ്ത്തി; ദുരഭിമാന വധശ്രമമെന്ന് പൊലീസ്
എറണാകുളം മൂവാറ്റുപുഴയിൽ യുവാവിനെ കാമുകിയുടെ സഹോദരൻ വെട്ടിവീഴ്ത്തി. മൂവാറ്റുപുഴ പണ്ടരിമല സ്വദേശി അഖിലിനാണ് കഴുത്തിനു വെട്ടേറ്റത്. പെൺകുട്ടിയുടെ സഹോദരൻ ബേസിൽ എൽദോസാണ് ഇയാളെ വെട്ടിയത്. ഇയാൾ ഒളിവിലാണ്. അഖിൽ കോട്ടയം മെഡിക്കൽ കോളജിൽ ഗുരുതാവസ്ഥയിൽ ചികിത്സയിലാണ്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്തെ ചൊല്ലി വിവാദം; കേന്ദ്ര ആരോഗ്യമന്ത്രാലയം വിശദീകരണ കുറിപ്പിറക്കി
രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ, ലോക്ക്ഡൗൺ പ്രഖ്യാപിച്ച സമയത്തെ ചൊല്ലി വിവാദം മുറുകുന്നു. ലോക്ക്ഡൗൺ കൃത്യസമയത്ത് പ്രഖ്യാപിച്ചതിനാൽ ലക്ഷകണക്കിന് പേർക്ക് കൊവിഡ് പിടിപ്പെടുന്ന സാഹചര്യം ഒഴിവായെന്ന് ആരോഗ്യമന്ത്രാലയം വിശദീകരണ കുറിപ്പിറക്കി. കൊവിഡ് നേരിടുന്നതിന് കേന്ദ്രസർക്കാരിന് കൃത്യമായ പദ്ധതിയില്ലെന്ന വാർത്തകൾ തള്ളി. വിദഗ്ധരുമായി കൂടിയാലോചിക്കുന്നില്ല എന്ന ആരോപണം ശരിയല്ലെന്നും വ്യക്‌തമാക്കി. അതേസമയം, തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ 31,000വും ഡൽഹിയിൽ 28000വും കടന്നു.
Story Highlights- todays news headlines may 08
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here