Advertisement

വന്ദേഭാരത് മൂന്നാംഘട്ടം; ഗൾഫ്, സിഡ്നി കൂടുതൽ സർവീസുകൾ, 14 ചാർട്ടർ വിമാനങ്ങൾ

June 8, 2020
Google News 2 minutes Read

വന്ദേഭാരത് മൂന്നാംഘട്ടത്തിന്റെ ഭാഗമായി ഗൾഫ്, ഓസ്ട്രേലിയ, യൂറോപ്പ് മേഖലകളിൽ നിന്ന് കൂടുതൽ വിമാനങ്ങൾ കൊച്ചിയിലെത്തുന്നു. വിവിധ കമ്പനികളും ഏജൻസികളും ചേർന്ന് 14 പ്രത്യേക വിമാനങ്ങളും കൊച്ചിയിലേയ്ക്ക് ചാർട്ടർ ചെയ്തിട്ടുണ്ട്. ചാർട്ടർ വിമാനങ്ങളെ സ്വീകരിക്കാൻ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുള്ളതായി സിയാൽ അറിയിച്ചിട്ടുണ്ട്.

ജൂൺ 9 മുതൽ 21 വരെ എയർ ഇന്ത്യ എക്സ്പ്രസിന്റെ 15 വിമാനങ്ങൾ ഗൾഫിൽ നിന്ന് കൊച്ചിയിലേയ്ക്ക് സർവീസ് നടത്തും. അബുദാബി, സലാല, ദോഹ, കുവൈറ്റ്, ദുബായ്, മസ്‌ക്കറ്റ് എന്നിവിടങ്ങളിൽ നിന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുള്ളത്. 11, 13, 20 തീയതികളിൽ സിംഗപ്പൂരിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളെത്തും.

എയർ ഇന്ത്യ നേരത്തെ നിശ്ചയിച്ചിരുന്ന പട്ടികയിൽ സിഡ്നി, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവീസുകൾ ചേർത്തിട്ടുണ്ട്. ജൂൺ 23 നാണ് സിഡ്നിയിൽ നിന്ന് ഡൽഹി വഴി കൊച്ചിയിൽ വിമാനമെത്തുന്നത്. 29 നാണ് രണ്ടാം വിയറ്റ്നാം സർവീസ്. ആദ്യ സർവീസ്, ഏഴാം തീയതി കൊച്ചിയിൽ എത്തിയിരുന്നു. ജൂൺ 10 മുതൽ 18വരെ മാത്രം 14 ചാർട്ടർ വിമാനങ്ങൾ കൊച്ചിയിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കമ്പനികൾ, വിദേശ മലയാളികളുടെ കൂട്ടായ്മകൾ ട്രാ
വൽ ഏജൻസികൾ എന്നിവയാണ് ഈ സർവീസുകൾ ഏർപ്പാടാക്കിയിട്ടുള്ളത്.

ഈ വിമാനങ്ങൾക്ക് കേന്ദ്രാനുമതി ലഭിച്ചാൽ മൂവായിരത്തിലധികം പ്രവാസികൾക്ക് ഈയാഴ്ച തന്നെ നാട്ടിലെത്താനാകും. ഗൾഫ് രാജ്യങ്ങൾക്ക് പുറമേ, അൾജീരിയ, ഘാന, താജിക്കിസ്താൻ എന്നിവിടങ്ങളിൽ നിന്നും കൊച്ചിയിലേയ്ക്ക് സർവീസുകൾ ചാർട്ടർ ചെയ്തിട്ടുണ്ട്. എത്ര ചാർട്ടർ വിമാനങ്ങൾ വന്നാലും സൗകര്യമൊരുക്കാൻ സിയാൽ സജ്ജമാണെന്ന് അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ടാൻസാനിയ-ഒമാൻ-കൊച്ചി ചാർട്ടർ വിമാനം എത്തിയിരുന്നു. 126 യാത്രക്കാർ ഈ വിമാനത്തിലെത്തി. മാർട്ടയിൽ നിന്ന് പ്രത്യേക വിമാനം ചാർട്ടർ ചെയ്തിരുന്നെങ്കിലും അത് ജൂൺ 16 ന് ശേഷമേ ഉണ്ടാവുകയുള്ളൂവെന്ന് ഏജൻസി അറിയിച്ചിട്ടുണ്ട്. ഖത്തർ എയർവേസിൽ ദോഹയിൽ നിന്ന് 214 യാത്രക്കാരും സ്പൈസ് ജെറ്റ് വിമാനത്തിൽ 154 പേരും കൊച്ചിയിലെത്തി. ചൊവ്വാഴ്ച എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി വിമാനത്തിൽ 177 പേർ കൊച്ചിയിലെത്തും.

ആഭ്യന്തര വിഭാഗത്തിൽ 13 വീതം വിമാനങ്ങൾ ആഗമന- പുറപ്പെടൽ സർവീസുകൾ നടത്തി. തിരുവനന്തപുരത്തേയ്ക്കുള്ള ഇൻഡിഗോ റദ്ദാക്കി. ഞായറാഴ്ച 1268 ആഭ്യന്തരയാത്രക്കാർ കൊച്ചിയിലെത്തി. 711 പേര് ആഭ്യന്തര ടെർമിനിലിൽ നിന്ന് പുറപ്പെട്ടു.

Story highlight: Vande bharat Phase III; Gulf and Sydney Additional Services, 14 charter flights

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here