ലോക്ക്ഡൗണില്‍ സഹായമഭ്യര്‍ഥിച്ചു വീട്ടമ്മയുടെ കത്ത്; കൈയില്‍ നിന്ന് പണം നല്‍കി എസ്‌ഐ; തണല്‍ ഒരുക്കി പൊലീസുകാരും

ഒന്നും പ്രതീക്ഷിച്ചായിരുന്നില്ല തിരുവനന്തപുരം കുളത്തൂപ്പുഴ സ്വദേശിനിയായ ശശികല പാലോട് എസ്ഐ സതീഷ് കുമാറിന് കത്തയച്ചത്. തന്റെ ദുരിതം അവർ കത്തിൽ വ്യക്തമാക്കിയിരുന്നു. കത്തിന് ലഭിച്ച മറുപടി പക്ഷേ ശശികലയുടെ കണ്ണുകളെ ഇൗറനണിയിച്ചു. ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം നൽകിയെന്ന പോലെ കൈ നിറയെ സഹായവുമായി പാലോട് എസ്ഐയും സ്റ്റേഷനിലെ മറ്റ് പൊലീസുകാരും ശശികലയെ തേടിയെത്തി.
Read Also: മൂവാറ്റുപുഴയിൽ യുവാവിനെ കാമുകിയുടെ സഹോദരൻ വെട്ടിവീഴ്ത്തി; ദുരഭിമാന വധശ്രമമെന്ന് പൊലീസ്
ഭർത്താവ് ഉപേക്ഷിച്ചുപോയ ശശികല പെരിങ്ങമ്മലയിൽ വാടക വീട്ടിലാണ് താമസിക്കുന്നത്. രണ്ട് പെൺമക്കളിൽ മൂത്തയാൾ പ്ലസ് ടു കഴിഞ്ഞു. ഇളയ മകൾ നാലാം ക്ലാസിൽ പഠിക്കുന്നു. ലോക്ക് ഡൗൺ ഉണ്ടാക്കിയ ആഘാതം ശശികലയെ തളർത്തിക്കളഞ്ഞു. മകളുടെ ടി സി വാങ്ങാൻ പോകുന്നതിന് ഉൾപ്പെടെ കൈയിൽ പണം തികയാതെ വന്നതോടെയാണ് പാലോട് എസ്ഐക്ക് കത്തയച്ചത്. രണ്ടായിരം രൂപയാണ് ശശികല ആവശ്യപ്പെട്ടത്. ജോലിക്ക് പോയ ശേഷം കടം വീട്ടാമെന്നും കത്തിൽ പറഞ്ഞിരുന്നു.
Read Also: പൊലീസ് ആപ്പിന് പേരായി പൊല്ലാപ്പല്ല; ‘POL-APP ‘
കത്ത് ലഭിച്ച എസ്ഐ തന്റെ കൈയിൽ നിന്ന് 2000 രൂപ ശശികലയ്ക്ക് നൽകി. മറ്റ് പൊലീസുകാരുമായി ചേർന്ന് രണ്ട് മാസത്തേക്ക് വീട്ടിലേക്കുള്ള ഭക്ഷണ സാധനങ്ങളും വാങ്ങി നൽകി. മക്കളുടെ പഠന ചിലവിനുള്ള പണവും സമാഹരിച്ചു നൽകിയാണ് എസ്ഐ തന്റെ കടമ പൂർത്തിയാക്കിയത്. കാക്കിക്ക് ദേഷ്യത്തിന്റെ മാത്രമല്ല, നന്മയുടെ മറ്റൊരു മുഖം കൂടിയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് എസ്ഐ സതീഷ് കുമാർ. ഇദ്ദേഹത്തിന് സിഐയായി സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്.
Story Highlights: palode si help woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here