Advertisement

കോട്ടയം ജില്ലയില്‍ എട്ടുപേര്‍ക്ക് കൊവിഡ് ; രണ്ടു പേര്‍ക്ക് രോഗമുക്തി

June 9, 2020
Google News 1 minute Read
covid19 kozhikode

കോട്ടയം ജില്ലയില്‍ ഇന്ന് എട്ടുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രണ്ടു പേര്‍ കൂടി രോഗമുക്തരായി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മേലുകാവ് സ്വദേശിയും(25) വെള്ളാവൂര്‍ സ്വദേശിയു(32)മാണ് രോഗമുക്തരായത്. മേലുകാവ് സ്വദേശി അബുദാബിയില്‍നിന്നും വെള്ളാവൂര്‍ സ്വശേശി മഹാരാഷ്ട്രയില്‍നിന്നുമാണ് നാട്ടിലെത്തിയത്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 39 ആയി.

രോഗം സ്ഥിരീകരിച്ച എട്ടു പേരില്‍ ഏഴു പേര്‍ വിദേശത്തുനിന്നും ഒരാള്‍ ഡല്‍ഹിയില്‍ നിന്നുമാണ് എത്തിയത്. ഇതില്‍ നാലു പേര്‍ ഒരു വിമാനത്തിലെ യാത്രക്കാരായിരുന്നു. ചങ്ങനാശേരി ചെത്തിപ്പുഴയിലെ കൊവിഡ് കെയര്‍ സെന്ററില്‍ കഴിഞ്ഞിരുന്ന നെടുംകുന്നം സ്വദേശി(36), കൊല്ലാട് സ്വദേശി(59), പെരുമ്പായിക്കാട് സ്വദേശി (58), മാങ്ങാനത്തെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കടുത്തുരുത്തി വല്ലശേരി സ്വദേശി (26) എന്നിവരാണ് മെയ് 27ന് അബുദാബി-കൊച്ചി വിമാനത്തില്‍ വന്നത്.

ഇവര്‍ക്കു പുറമെ മെയ് 28ന് താജിക്കിസ്ഥാനില്‍നിന്നെത്തി കോതനല്ലൂരിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് സ്വദേശിനി (19), കങ്ങഴ സ്വദേശി(21), ഇതേ ദിവസം ദുബായില്‍നിന്നെത്തി മാങ്ങാനത്തെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന നാലു കോടി സ്വദേശി (54), ജൂണ്‍ മൂന്നിന് ഡില്‍ഹിയില്‍നിന്ന് വിമാനത്തിലെത്തി കോതനല്ലൂരിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മുളക്കുളം സ്വദേശിനി (34) എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

മുളക്കുളം സ്വദേശിനിയുടെ ഭര്‍ത്താവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ 33 ദിവസം പ്രായമുള്ള കുട്ടിയുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 41 ആയി. ജില്ലയിലുള്ളവരില്‍ 21 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും 19 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്.

 

 

Story Highlights: covid19, coronavirus, kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here