കാലു എന്ന് വിളിച്ചവർക്ക് സന്ദേശം അയച്ച് കാര്യം അന്വേഷിക്കും; വംശീയാധിക്ഷേപം എന്ന ആരോപണത്തിൽ ഉറച്ച് ഡാരൻ സമ്മി

തനിക്ക് ഐപിഎല്ലിൽ വെച്ച് വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ടെന്ന ആരോപണത്തിൽ ഉറച്ച് വിൻഡീസ് ഓൾറൗണ്ടർ ഡാരൻ സമ്മി. കാലു എന്ന് വിളിച്ചവർക്ക് സന്ദേശം അയച്ച് കാര്യം അന്വേഷിക്കും എന്ന് അദ്ദേഹം അറിയിച്ചു. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
‘ആരൊക്കെയാണ് എന്നെ അങ്ങനെ വിളിച്ചതെന്ന് വിളിച്ചവർക്കറിയാം. അങ്ങനെ വിളിക്കുമ്പോൾ ഡ്രസിംഗ് റൂമിൽ എല്ലാവരും ചിരിക്കുമായിരുന്നു. എന്തെങ്കിലും തമാശ അതിലുള്ളതു കൊണ്ട് ചിരിക്കുന്നതാവാം എന്നാണ് ഞാൻ കരുതിയത്. പക്ഷേ, എന്നെ ഇകഴ്ത്തുന്നതായിരുന്നു അതെന്ന് ഇപ്പോഴാണ് മനസ്സിലായത്. എന്നെ അങ്ങനെ വിളിച്ചവർക്കെല്ലാം ഞാൻ മെസേജ് അയക്കും. എന്നെ മോശമായി ചിത്രീകരിക്കുക എന്ന ലക്ഷ്യം വച്ചാണോ അങ്ങനെ വിളിച്ചതെന്ന് ഞാൻ ചോദിക്കും. അങ്ങനെയാണെങ്കിൽ അതെന്നെ നിരാശപ്പെടുത്തും.’- സമ്മി പറഞ്ഞു.
Read Also: പാകിസ്താൻ പൗരത്വം സ്വീകരിക്കാനൊരുങ്ങി ഡാരൻ സമി
സൺറൈസേഴ്സ് ഹൈദരാബാദിൽ കളിക്കുന്ന സമയത്ത് തനിക്കും ശ്രീലങ്കൻ താരം തിസാര പെരേരക്കും വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ടെന്നാണ് സമ്മി ആരോപണം ഉന്നയിച്ചത്. ആ സമയത്ത് കാലു എന്നായിരുന്നു തന്നെ വിളിച്ചിരുന്നതെന്നും അതിൻ്റെ അർത്ഥം കറുത്തവൻ എന്നാണെന്ന് ഇപ്പോഴാണ് തനിക്ക് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആ വാക്കിന്റെ അര്‍ഥം കരുത്തുറ്റവന്‍ എന്നാണ് താൻ കരുതിയത് സമ്മി കൂട്ടിച്ചേർത്തു.
എന്നാൽ, അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് മുൻ ദേശീയ താരങ്ങളും സൺ റൈസേഴ്സിൽ സമ്മിക്കൊപ്പം കളിച്ചവരുമായ പാർത്ഥിവ് പട്ടേലും ഇർഫാൻ പത്താനും പറഞ്ഞിരുന്നു. അങ്ങനെ എന്തെങ്കിലും നടന്നതായി അറിവില്ലെന്നും നടന്നു എങ്കിൽ അത് വിഷമമാണെന്നും അവർ പറഞ്ഞു.
Story Highlights: Darren sammy on ipl racism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here