സാമ്പത്തിക പ്രതിസന്ധി; കോട്ടയത്ത് യുവാവ് ആത്മഹത്യ ചെയ്തു

കോട്ടയം കടുത്തുരുത്തിയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. വെള്ളാശ്ശേരി സ്വദേശി രാജു ദേവസ്യയാണ് മരിച്ചത്.

ഹോട്ടൽ ജീവനക്കാരനായിരുന്ന രാജു മാസങ്ങളായി തൊഴിൽ ഇല്ലാതെ ബുദ്ധിമുട്ടിലായിരുന്നു. സാമ്പത്തിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കുറിപ്പ് എഴുതി വച്ച ശേഷമായിരുന്നു ആത്മഹത്യ. എന്നാൽ, രാജു പണത്തിന് ബുദ്ധിമുട്ടിയിരുന്ന വിവരം അറിയില്ലായിരുന്നു എന്ന് ബന്ധുക്കൾ പ്രതികരിച്ചു.

Story highlight:Financial crisis; Youth commits suicide in Kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top