താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫല വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് അമ്മയും ഫെഫ്കയും
താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫല വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറെന്ന് അമ്മയും ഫെഫ്കയും. സംഘടനകൾക്കുള്ളിൽ ചർച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്ന് നിർമാതാക്കളുടെ കത്തിനുള്ള മറുപടിയിൽ ഇരു സംഘടനകളും വ്യക്തമാക്കി.
സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ തീരുമാനം തർക്കം വിഷയമാക്കേണ്ടെന്ന നിലപാടിലാണ് ചലച്ചിത്ര സംഘടനകൾ. എന്നാൽ, പ്രതിഫല വിഷയം പൊതുചർച്ചയാക്കിയതിലുള്ള അതൃപ്തി താര സംഘടന പരസ്യമായി തന്നെ വ്യക്തമാക്കിയിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അയച്ച കത്തിനുള്ള മറുപടിയിലും അമ്മ നീരസം വ്യക്തമാക്കുന്നുണ്ട്.
സംഘടനയിലെ മുഴുവൻ അംഗങ്ങളോടും കൂടിയാലോചിച്ച ശേഷം വിഷയത്തിൽ തീരുമാനം അറിയിക്കാമെന്ന് അമ്മ നിർമാതാക്കളുടെ സംഘടനയെ ഔദ്യോഗികമായി കത്തിലൂടെ അറിയിക്കും. വിഷയം പരസ്യ മായി ഉന്നയിച്ചതിൽ താരങ്ങളും അതൃപ്തി അറിയിച്ചിട്ടുണ്ട്. നേരത്തെ അനുകൂല നിലപാട് വ്യക്തമാക്കിയ ഫെഫ്ക ഔദ്യോഗിക മറുപടി നൽകി. 19 യൂണിയനുകളുമായി ചർച്ച നടത്തിയ ശേഷം എത്രയും വേഗം സാങ്കേതിക പ്രവത്തകരുടെ പ്രതിഫലം കുറയ്ക്കുന്നതിൽ തീരുമാനമറിയിക്കാമെന്ന് ഫെഫ്ക അറിയിച്ചു.
Story highlight: Her AMMA and FEFKA are ready to discuss the issue of celebrities and technicians
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here