Advertisement

ജനപ്രതിനിധികളുടെ തത്സമയ റിപ്പോർട്ടിംഗ്; കന്നിയങ്കവുമായി എംഎൽഎ റോജി എം ജോൺ: വീഡിയോ

June 9, 2020
Google News 1 minute Read
roji m john live

24 മോണിംഗ് ഷോയിൽ ജനപ്രതിനിധികൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൻ്റെ ഭാഗമായി ഇന്ന് എത്തിയത് അങ്കമാലി എംഎൽഎ റോജി എം ജോൺ. റിപ്പോർട്ടർ കുപ്പായം ആദ്യമായി അണിയുകയാണെങ്കിലും നല്ല ഒഴുക്കോടെ തന്നെ അദ്ദേഹം വാർത്ത റിപ്പോർട്ട് ചെയ്തു. ഇന്നലെയാണ് ജനപ്രതിനിധികൾ ട്വൻ്റിഫോറിനു വേണ്ടി റിപ്പോർട്ടിംഗ് ആരംഭിച്ചത്. ആറന്മുള എംഎൽഎ വീണ ജോർജ് ആയിരുന്നു ഇന്നലെ റിപ്പോർട്ടർ കുപ്പായം അണിഞ്ഞത്.

ശമ്പളമില്ലാതെ ജോലി ചെയ്യുന്നതിലുള്ള പരിഭവം അറിയിച്ചാണ് റോജി റിപ്പോർട്ടിംഗ് ആരംഭിച്ചത്. ഇത്തരം ഒരു നവ ആശയം അവതരിപ്പിച്ചതിന് അദ്ദേഹം ട്വൻ്റിഫോറിനെ അഭിനന്ദിച്ചു. ഇന്നത്തെ അനുഭവം അറിഞ്ഞിട്ട് ഇത് തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കണമെന്നും തമാശ രൂപേണ അദ്ദേഹം പറഞ്ഞു. മഴയിൽ കുട ചൂടിയായിരുന്നു അദ്ദേഹത്തിൻ്റെ റിപ്പോർട്ടിംഗ്.

Read Also: ‘ആറന്മുളയിൽ നിന്ന് 24നു വേണ്ടി വീണ ജോർജ്’; തത്സമയ റിപ്പോർട്ടറായി എംഎൽഎ: വീഡിയോ

കഴിഞ്ഞ രണ്ട് വർഷത്തെ പ്രളയാനുഭവം മുന്നിലുള്ളതു കൊണ്ട് തന്നെ ഇനി കനത്ത മഴ പെയ്താൽ എന്ത് സംഭവിക്കുമെന്ന് ജനങ്ങൾക്കറിയാം. ഒരു വശത്ത് ചാലക്കുടി പുഴയാലും മറുവശത്ത് പെരിയാറിനാലും ചുറ്റപ്പെട്ടു കിടക്കുന്നതാണ് അങ്കമാലി നിയോജക മണ്ഡലം. കഴിഞ്ഞ രണ്ട് കൊല്ലവും പ്രളയം കനത്ത നഷ്ടം ഇവിടെ ഉണ്ടാക്കിയിരുന്നു. അതുകൊണ്ട് തന്നെ അതിലേക്കുള്ള മുന്നൊരുക്കങ്ങൾ നടക്കുകയാണ്. കൈത്തോടുകളിലെ ചളിയും മറ്റും മാറ്റി ആഴം കൂട്ടുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പെരിയാറിൽ അടിഞ്ഞു കൂടിയിരിക്കുന്ന ചളിയും മറ്റും ഇതുവരെ നീക്കം ചെയ്തിട്ടില്ലെന്നത് ആശങ്കയാണ്. അത് ജില്ലാ ഭരണകൂടവും സർക്കാരും ചേർന്ന് എത്രയും വേഗം നടപ്പിലാക്കണം. ഇതിനോടകം നാല് ദുരിതാശ്വാസ ക്യാമ്പുകൾക്കുള്ള കെട്ടിടം കണ്ടെത്തിയിട്ടുണ്ട്. ഫയർ ഫോഴ്സുമായി സഹകരിച്ച് കൂടുതൽ റെസ്ക്യൂ ബോട്ടുകൾ സജ്ജമാക്കുന്നതിൻ്റെ നടപടികൾ പുരോഗമിക്കുകയാണ്.

അങ്കമാലിയിൽ രണ്ട് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അവർ സുഖപ്പെട്ട് വരികയാണ്. അഡ്ലക്സിൽ 200 രോഗികളെ കിടത്തി ചികിത്സിക്കാൻ കഴിയുന്ന ഒരു താത്കാലിക ആശുപത്രി സംവിധാനം ഒരുങ്ങുകയാണ്. ഇന്ന് വൈകുന്നേരം മുതലോ നാളെ രാവിലെ മുതലോ ചികിത്സ ആരംഭിക്കാം. 125 പുരുഷന്മാർക്കും 75 സ്ത്രീകൾക്കും അവിടെ ഒരേ സമയം ചികിത്സ നൽകാൻ സാധിക്കും.

ഓൺലൈൻ ക്ലാസുകൾക്കുള്ള സൗകര്യമില്ലാത്ത കുട്ടികൾക്ക് തദ്ദേശ, സന്നദ്ധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അതിനുള്ള സൗകര്യം ഒരുക്കുകയാണ്.

Story Highlights: roji m john live report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here