എഡിജിപി ടോമിൻ തച്ചങ്കരിക്ക് വീണ്ടും തിരിച്ചടി; സ്വത്ത് സമ്പാദന കേസ് സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളി

അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി ടോമിൻ തച്ചങ്കരിക്ക് വീണ്ടും തിരിച്ചടി. സ്വത്ത് സമ്പാദനക്കേസ് സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളി. നേരത്തെ കോട്ടയം വിജിലൻസ് കോടതിയും ആവശ്യം തള്ളിയിരുന്നു.

2003 മുതൽ 2007 വരെയുള്ള കാലയളവിൽ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് തച്ചങ്കരിക്കെതിരായ കേസ്. ഇതിൻമേൽ നടക്കുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നായിരുന്നു തച്ചങ്കരിയുടെ ആവശ്യം. സ്വത്ത് കണക്കാക്കിയതിൽ വീഴ്ച സംഭവിച്ചെന്നും തച്ചങ്കരി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കേസ് പരിഗണിച്ച കോടതി ആവശ്യം തള്ളി.

നേരത്തെ കോട്ടയം വിജിലൻസ് കോടതിയും തച്ചങ്കരിയുടെ വിടുതൽ ഹർജി തള്ളിയിരുന്നു. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് വ്യക്തമാക്കിയായിരുന്നു നടപടി. സ്വത്ത് മാതാപിതാക്കൾ വഴി കൈമാറികിട്ടയതും കുടുംബ സ്വത്തുമാണെന്ന തച്ചങ്കരിയുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല. കേസിൽ 2013ൽ കുറ്റപത്രം നൽകിയെങ്കിലും ആദ്യം മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും ഒടുവിൽ കോട്ടയം കോടതിയിലേക്കും വിചാരണ മാറ്റുകയായിരുന്നു.

Story highlight: ADGP Tomin Thachankary backs up again HC dismisses plea to stay property case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top