ശബരിമല നടതുറക്കുന്ന ദിവസം മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല നടതുറക്കുന്ന ദിവസം മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു. ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കരുതെന്ന തന്ത്രിയുടെ കത്ത് കിട്ടിയിട്ടില്ലെന്നും എന്‍ വാസു വ്യക്തമാക്കി.

ഇപ്പോള്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്ന കാര്യത്തില്‍ തന്ത്രിയോട് ആലോചിച്ചാണ് ബോര്‍ഡ് തീരുമാനം എടുത്തത്. ശബരിമലയിലെ ഭരണപരമായ കാര്യങ്ങളില്‍ തീരുമാനം ദേവസ്വം ബോര്‍ഡിന്റേതാണ്. ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്ന തീരുമാനമെടുത്തതും തന്ത്രിയുമായി ആലോചിചിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

 

Story Highlights: Admission for Sabarimala pilgrims, Board President

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ
ബംഗളൂരുവിൽ വച്ചാണ് സ്വപ്‌ന കസ്റ്റഡിയിലാകുന്നത്
Top
More