അഞ്ജുവിന്റെ ആത്മഹത്യ; എംജി സർവകലാശാല സിൻഡിക്കേറ്റ് സമിതി അന്വേഷണം ആരംഭിച്ചു

കോട്ടയത്ത് പരീക്ഷയിൽ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ എംജി സർവകലാശാല സിൻഡിക്കേറ്റ് സമിതി അന്വേഷണം ആരംഭിച്ചു. ബിവിഎം ഹോളിക്രോസ് കോളജ് ചട്ടങ്ങൾ പാലിച്ചോയെന്ന് പരിശോധിച്ച് ഉടൻ വിസിക്ക് റിപ്പോർട്ട് നൽകുമെന്ന് സമിതി അധ്യക്ഷൻ ഡോ. എംഎസ് മുരളി പ്രതികരിച്ചു. അഞ്ജുവിന്റെ ഉത്തരക്കടലാസ് വാങ്ങിയ ശേഷവും ഒരു മണിക്കൂർ പരീക്ഷാ ഹാളിൽ ഇരുത്തിയ സാഹചര്യവും പരിശോധിക്കും. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചേർപ്പുങ്കലിൽ തെളിവെടുപ്പ് നടത്തി.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശപ്രകാരം മഹാത്മാഗാന്ധി സർവ്വകലാശാല നിയോഗിച്ച മൂന്നംഗ സിൻഡിക്കേറ്റ് സമിതിയാണ് ബിവിഎം ഹോളിക്രോസ് കോളജിൽ തെളിവെടുപ്പ് നടത്തിയത്. ചട്ടവിരുദ്ധമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നാണ് പരിശോധന. അഞ്ജുവിനെ ഒരു മണിക്കൂർ പരീക്ഷാ ഹാളിൽ ഇരുത്തിയ സാഹചര്യം പരിശോധിക്കുമെന്ന് സമിതി അധ്യക്ഷൻ ഡോ. എംഎസ് മുരളി പ്രതികരിച്ചു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളജിന് സമീപത്തെ പാലത്തിലും പുഴയിലും തെളിവെടുപ്പ് നടത്തി. അഞ്ജുവിന്റെ മാതാപിതാക്കളുടെയും, ഒപ്പം പരീക്ഷയെഴുതിയ വിദ്യർത്ഥികളുടെയും മൊഴികൾ അന്വേഷണ സംഘം ശേഖരിക്കും. പരീക്ഷാഹാളിൽ നിന്ന് പുറത്തിറങ്ങിയ അഞ്ജു കോമ്പൗണ്ട് വിട്ടുപോകുന്നതിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തണമെന്ന് അഞ്ജുവിന്റെ അച്ഛൻ ഷാജി ആവശ്യപ്പെട്ടു.
Story highlight: Anju’s suicide The MG University Syndicate Committee has launched an investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here