സംസ്ഥാനത്തെ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലെന്ന് ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷൻ

bus service m ramachandran

സംസ്ഥാനത്തെ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലെന്ന് ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷൻ. ബസ് ചാർജ് വർധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം ന്യായമാണ്. വിദ്യാര്‍ഥികളുടെ സൗജന്യനിരക്ക് 50% കൂട്ടണം. ബസ് ഉടമകളുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂർവ്വം പരിഗണിക്കണമെന്നും ജസ്റ്റിസ് എം.രാമചന്ദ്രന്‍ ട്വൻ്റി ഫോറിനോട് പറഞ്ഞു.

ബസ് ചാർജ് വർധനവടക്കം ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികൾ പഠിക്കാനാണ് ജ. എം രാമചന്ദ്രൻ അധ്യക്ഷനായ കമ്മീഷനെ സർക്കാർ നിയോഗിച്ചത്. പുതിയ നിരക്കുകൾ നിശ്ചയിച്ച് നൽകണമെന്ന ആവശ്യം ഉടമകൾ ശക്തമാക്കിയതോടെയാണ് കമ്മീഷൻ ചെയർമാൻ നിലപാട് വ്യക്തമാക്കിയത്.

നിരക്ക് പരിഷ്കരണം ആവശ്യമാണ്. മേഖലയുടെ നിലനിൽപ് പരിഗണിക്കണം. വിദ്യാർഥികളുടെ സൗജന്യ നിരക്ക് 50% വർധിപ്പിക്കണം. നിലവിലെ രീതി ഉചിതല്ല. ടാക്സ്, ഇൻഷൂറൻസ് അടവുകളിൽ ഇളവ് അനുവദിക്കണമെന്നാണ് അഭിപ്രായമെന്നും കമ്മീഷൻ ചെയർമാൻ വ്യക്തമാക്കി.

Read Also: അധികനിരക്ക് പിൻവലിച്ച സർക്കാർ നടപടി റദ്ദാക്കി; ബസ് സർവീസിന് അധിക ചാർജ് ഈടാക്കമെന്ന് ഹൈക്കോടതി

വിഷയത്തിൽ കമ്മീഷൻ ഇതുവരെ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടില്ല. റിപ്പോർട്ട് വൈകാതെ നൽകാനാണ് ഹൈക്കോടതി നിർദേശം. ശിപാർശകൾ പരിഗണിച്ച് ഉടൻ തീരുമാനമെടുക്കാനും ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ താൽക്കാലികമായി വര്‍ധിപ്പിച്ച ബസ് നിരക്ക് പുനസ്ഥാപിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പ്രകാരം ചിലയിടങ്ങളിൽ സ്വകാര്യ ബസുകള്‍ കുടിയ നിരക്ക് ഈടാക്കി തുടങ്ങി.

ഇന്നലെയാണ് സ്വകാര്യ ബസുകൾക്ക് അധികനിരക്ക് ഈടാക്കാമെന്ന് കോടതി അറിയിച്ചത്. നിരക്ക് സംബന്ധിച്ച സമിതി റിപ്പോർട്ടിൽ രണ്ടാഴ്ചക്കകം സർക്കാർ തീരുമാനം എടുക്കണം. അധിക ചാർജ് ഈടാക്കി സർവീസ് നടത്തുമ്പോൾ ബസുകൾ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും കോടതി നിർദ്ദേശം നൽകിയിരുന്നു.

Story Highlights: The bus industry in the state is facing a severe crisis, says Justice M Ramachandran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top