കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഡിഎംകെ എംഎൽഎ അൻപഴകൻ അന്തരിച്ചു

കൊവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന ഡിഎംകെ നേതാവ് ജെ അൻപഴകൻ(61) എംഎൽഎ അന്തരിച്ചു. ചികിത്സയ്ക്കിടെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി കണ്ടിരുന്നെങ്കിലും തിങ്കളാഴ്ടയോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
ഇതിനിടെ വൃക്കസംബന്ധമായ രോഗം മുണ്ടായിരുന്നതിനാൽ ആരോഗ്യ സ്ഥിതി കൂടുതൽ ഗുരുതരമാവുകയായിരുന്നു.
ഡിഎംെകെ ജില്ലാ സെക്രട്ടറിമാരിൽ ഒരാളായ അൻപഴകനെ ഈ മാസം 2-ാം തീയതിയാണ് ശ്വാസ തടസത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ചെപ്പോക്ക്- തിരുവല്ലിക്കേനി മണ്ഡലത്തിനെ പ്രതിനിധീകരിക്കുന്ന എംഎൽഎയാണ് അൻപഴകൻ.
Story highlight: DMK MLA anpazhakan passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here