ആരോഗ്യപ്രവർത്തകർക്ക് സമ്പർക്കത്തിലൂടെ രോഗം പകരുന്നു; ആശങ്കയിൽ പാലക്കാട്

health workers social contact

കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് സമ്പർക്കത്തിലൂടെയുളള രോഗബാധ സ്ഥിരീകരിച്ചതോടെ പാലക്കാട് ജില്ല ആശങ്കയിൽ. ചൊവ്വാഴ്ച രോഗബാധ സ്ഥിരീകരിച്ച പതിനാലിൽ നാലുപേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. ഇതോടെ ജില്ലയിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം 172 ആയി.

ജില്ലാ ആശുപത്രിയിലെ ജീവനക്കാർക്കൊപ്പം മറ്റ് സാമൂഹ്യ ആരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാർക്കും സമ്പർക്കത്തിലൂടെയുളള രോഗവ്യാപനം ഉണ്ടാവുകയാണ്. ഏറ്റവുമൊടുവിൽ ചെർപ്പുളശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രണ്ടുജീവനക്കാർക്കും വാളയാറിലെ ചെക്പോസ്റ്റ് ജീവനക്കാരുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ പാലക്കാട് ജില്ലാ ആശുപത്രിയിലെ 14 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ചെർപ്പുളശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ രോഗബാധയെത്തുടർന്ന് ആശുപത്രി അടച്ചു കഴിഞ്ഞു. മറ്റ് ജീവനക്കാർ നിരീക്ഷണത്തിലായി. ഓഫീസ് ക്ലർക്കിനും ശുചീകരണ വിഭാഗം ജീവനക്കാരിക്കുമാണിവിടെ രോഗം സ്ഥിരീകരിച്ചത്. ഇവരുടെ രോഗ കാരണത്തിനുളള ഉറവിടം വ്യക്തമായിട്ടില്ല.

Read Also: പാലക്കാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 14 പേര്‍ക്ക്

സമ്പർക്കം മൂലം രോഗബാധ ഏറ്റവുമധികം ഉണ്ടായ ഇടങ്ങളിലൊന്നാണ് പാലക്കാട്. ജില്ലയിൽ 35 പേർക്ക് ഇത്തരത്തിൽ രോഗബാധയുണ്ടായെന്നാണ് കണക്കും ഭീതിപ്പെടുന്നുന്നതാണ്. സാമൂഹ്യ വ്യാപനമെന്ന ആശങ്ക നിലവിൽ ഇല്ലെന്നും രോഗബാധ സ്ഥിരീകരിച്ച ഇടങ്ങളിൽ കർശന നിരീക്ഷണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.

വിദേശത്തുനിന്ന് വന്ന നാലു പേർക്കും അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആറുപേർക്കുമാണ് ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ദുബായില്‍ നിന്ന് വന്ന ചളവറ പുലിയാനംകുന്ന് സ്വദേശി, കൊപ്പം പുലാശ്ശേരി സ്വദേശി, മുംബൈയില്‍ നിന്ന് എത്തിയ നല്ലേപ്പിള്ളി വടക്കന്തറ സ്വദേശി, തൃക്കടീരി ചെര്‍പ്പുളശ്ശേരി സ്വദേശി, ചെര്‍പ്പുളശ്ശേരി സ്വദേശി, ബംഗളൂരുവില്‍ നിന്ന് എത്തിയ വെള്ളിനേഴി അടക്കാപുത്തൂര്‍ സ്വദേശി, ചെന്നൈയില്‍ നിന്നെത്തിയ ചെര്‍പ്പുളശേരി സ്വദേശി, ശ്രീകൃഷ്ണപുരം സ്വദേശി, അബുദാബിയില്‍ നിന്നെത്തിയ വിളയൂര്‍ പേരടിയൂര്‍ സ്വദേശി, ബഹ്‌റൈനില്‍ നിന്നെത്തിയ ആലത്തൂര്‍ കുനിശ്ശേരി സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Story Highlights: health workers infected covid 19 through social contact in palakkad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top