പാലക്കാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 14 പേര്‍ക്ക്

പാലക്കാട് ജില്ലയില്‍ ഇന്ന് 14 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബായില്‍ നിന്ന് വന്ന ചളവറ പുലിയാനംകുന്ന് സ്വദേശി, കൊപ്പം പുലാശ്ശേരി സ്വദേശി, മുംബൈയില്‍ നിന്ന് എത്തിയ നല്ലേപ്പിള്ളി വടക്കന്തറ സ്വദേശി, തൃക്കടീരി ചെര്‍പ്പുളശ്ശേരി സ്വദേശി, ചെര്‍പ്പുളശ്ശേരി സ്വദേശി, ബംഗളൂരുവില്‍ നിന്ന് എത്തിയ വെള്ളിനേഴി അടക്കാപുത്തൂര്‍ സ്വദേശി, ചെന്നൈയില്‍ നിന്നെത്തിയ ചെര്‍പ്പുളശേരി സ്വദേശി, ശ്രീകൃഷ്ണപുരം സ്വദേശി, അബുദാബിയില്‍ നിന്നെത്തിയ വിളയൂര്‍ പേരടിയൂര്‍ സ്വദേശി, ബഹ്‌റൈനില്‍ നിന്നെത്തിയ ആലത്തൂര്‍ കുനിശ്ശേരി സ്വദേശി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ചെര്‍പ്പുളശ്ശേരി സാമൂഹികാരോഗ്യകേന്ദ്രം ജീവനക്കാരായ രണ്ടു വനിതകള്‍, വാളയാര്‍ ചെക്ക്‌പോസ്റ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഇരട്ടക്കുളം സ്വദേശി, ഒറ്റപ്പാലം സ്വദേശി എന്നിവരും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടും. ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 172 പേരായി. ഇതിനു പുറമെ ജൂണ്‍ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ഉണ്ട്.
Story Highlights: covid today confirmed 14 people in Palakkad district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here