Advertisement

ഇടുക്കിയിൽ ഒരു കുടുംബത്തിലെ 3 പേർക്കുൾപ്പടെ 4 പേർക്ക് കൊവിഡ്; എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ കണക്കുകൾ

June 10, 2020
Google News 1 minute Read
idukki ernakulam alappuzha kottayam idukki covid updates

ഇടുക്കിയിൽ ഒരു കുടുംബത്തിലെ 3 പേർക്കുൾപ്പടെ 4 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്ത് 4 പേർക്കും കോട്ടയത്ത് 3 പേർക്കും ആലപ്പുഴയിൽ ഒരാൾക്കുമാണ് ഇന്ന് കൊവിഡ് പോസിറ്റീവ് ആയത്.

എറണാകുളത്ത് ഖത്തർ ദോഹ ഡൽഹി മുംബൈ എന്നിവിടങ്ങളിൽ നിന്നെത്തിയവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിൽ 40 വയസ്സിനു മുകളിൽ പ്രായം ഉള്ളവരില്ല എന്നത് ആശ്വാസകരമാണ്. വിദേശത്ത് നിന്നും അന്യസംസ്ഥാനത്തു നിന്നുമെത്തി നിരീക്ഷണത്തിലിരിക്കെയാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 2 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 58 ആയി.

ഇടുക്കിയിൽ കുമളി സ്വദേശികളായ അമ്മയ്ക്കും 10 ഉം 12 ഉം വയസ്സുള്ള രണ്ട് മക്കൾക്കുമാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. ചെന്നൈയിൽ നിന്നും മെയ് 31 ന് സ്വന്തം വാഹനത്തിലാണ് ഇവർ നാട്ടിലെത്തിയത്. ദുബായിൽനിന്നെത്തിയ നെടുങ്കണ്ടം സ്വദേശിയായ 30 വയസുകാരനും കൊവിഡ് പോസിറ്റീവ് ആയി. 7 പേരാണ് നിലവിൽ ഇടുക്കിയിൽ ചികിത്സയിലുളളത്. കോട്ടയത്ത് രണ്ടു പേർ കോവിഡ് മുക്തരായി. മൂന്നു പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചത് അബുദാബി, ഡൽഹി എന്നിവിടങ്ങളിൽ നിന്നെത്തി നിരീക്ഷണത്തിലായിരുന്നവർക്കാണ്. രോഗം ബാധിച്ച് കോട്ടയത്ത് ചികിത്സയിലുള്ളത് 42 പേരായി. ആലപ്പുഴയിൽ മോസ്‌കോയിൽ നിന്നെത്തി കോവിഡ് സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന മുതുകുളം സ്വദേശിയായ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 7പേർ രോഗമുക്തരായി. ആകെ 82പേർ ആശുപത്രികളിൽ ചികിത്സയിൽ ഉണ്ട്.

Story Highlights- idukki ernakulam alappuzha kottayam idukki covid updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here