കെഎസ്ആർടിസിയുടെ പുതിയ എംഡിയെ ഇന്നു തീരുമാനിക്കും

കെഎസ്ആർടിസിയുടെ പുതിയ എംഡിയെ ഇന്നു മന്ത്രിസഭാ യോഗം തീരുമാനിക്കും. സാമൂഹ്യ ക്ഷേമ ഡയറക്ടർ ബിജു പ്രഭാകറിന് അധിക ചുമതല നൽകാനാണ് സാധ്യത. എം.പി. ദിനേശ് രാജിവച്ച ഒഴിവിലാണ് നിയമനം.

കാസർഗോഡ് – തിരുവനന്തപുരം അർധ അതിവേഗ റെയിൽ പദ്ധതിയിലെ അലൈൻമെന്റ് മാറ്റത്തിനും മന്ത്രിസഭായോഗം അംഗീകാരം നൽകും. അലൈൻ മെന്റിൽ മാഹി ഭാഗത്തു മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം മാറ്റം വരുത്തിയിരുന്നു. കൊയിലാണ്ടി മുതൽ ധർമടം വരെയുള്ള ഭാഗത്താണ് മാറ്റം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതിയും മന്ത്രിസഭാ യോഗം വിലയിരുത്തും.

Story highlight: KSRTC to appoint new MD

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top