കണ്ണൂരിൽ ഏഴുവയസുകാരനെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

കണ്ണൂർ തളിപ്പറമ്പിൽ ഏഴുവയസുകാരനെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. തമിഴ്നാട് അരിയല്ലൂര്‍ കല്ലത്തൂർ സ്വദേശി എ വേലുസ്വാമിയെയാണ് പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഏഴുവയസുകാരനെ അയൽവാസിയായ വേലുസ്വാമി പീഡനത്തിനിരയാക്കിയത്.
Read Also: തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു
ഇന്ന് രാവിലെയാണ് ഏഴ് വയസുകാരനെ പീഡിപ്പിച്ച വേലു സ്വാമിയെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയോടെയാണ് ഏഴുവയസുകാരനെ അയൽക്കാരനായ വേലു സ്വാമി പീഡിപ്പിച്ചത്. ഈ കുട്ടിയുടെ കുടുംബം താമസിക്കുന്ന ലൈൻ ക്വാർട്ടേഴ്സിന് മുന്നിലുള്ള മുറിയിലാണ് തമിഴ്നാട് സ്വദേശിയായ വേലുസ്വാമി താമസിച്ചിരുന്നത്. അമ്മ വീട്ടിനകത്ത് ജോലി ചെയ്തു കൊണ്ടിരിക്കെ കുട്ടിയെ മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. വസ്ത്രത്തിൽ രക്തക്കറ കണ്ടതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
Read Also: ജയമോഹൻ തമ്പിയുടെ മരണം; മദ്യപിക്കാൻ പണം നൽകാത്തതാണ് കൊലപാതകത്തിനു കാരണമെന്ന് മകന്റെ മൊഴി
ഇയാളെ അന്ന് തന്നെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. എന്നാൽ കേസ് എടുക്കാതെ ഇയാളെ വിട്ടയച്ചെന്ന് പരാതി ഉയർന്നിരുന്നു. പിന്നീട് കണ്ണൂർ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കുട്ടിയുടെ മൊഴിയെടുത്തു. ഇതിന് ശേഷമാണ് പൊലീസ് കേസ് എടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. എന്നാൽ, കുട്ടിയുടെയോ വീട്ടുകാരുടെയോ മൊഴിയിൽ പീഡനത്തെക്കുറിച്ച് പരാമർശമില്ലെന്നായിരുന്നു നേരത്തെ തളിപ്പറമ്പ് പൊലീസ് നൽകിയ വിശദീകരണം.
Story Highlights: Man arrested for sexually assaulting 7 year old boy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here