Advertisement

ഇതരസംസ്ഥാന തൊഴിലാളികൾക്ക് എതിരെയുള്ള കേസുകൾ റദ്ദാക്കാനൊരുങ്ങി പൊലീസ്

June 10, 2020
Google News 1 minute Read

ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരായ കേസുകൾ റദ്ദാക്കാനൊരുങ്ങി പൊലീസ്. എപിഡെമിക് ആക്ട് പ്രകാരമെടുത്ത കേസുകളാണ് റദ്ദാക്കുക. അതേസമയം ഗുരുതരമായ കേസുകൾ പിൻവലിക്കേണ്ടെന്നാണ് തീരുമാനം.

ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനാണ് പൊലീസിന്റെ തീരുമാനം. ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെയെടുത്ത കേസുകൾ റദ്ദാക്കണമെന്ന സുപ്രിംകോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗുരുതരമായ കേസുകളിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. രണ്ട് ഡസനിലേറെ കേസുകൾ ഈ ഗണത്തിൽ പെടും. പൊലീസുദ്യോഗസ്ഥരെ ആക്രമിച്ചതടക്കം കൂട്ടത്തിലുണ്ട്.

Read Also: പ്രളയ ഫണ്ട് തട്ടിപ്പ് കേസ് അന്വേഷണം സർക്കാർ അട്ടിമറിക്കുന്നവെന്ന് യൂത്ത് കോൺഗ്രസ്; മാർച്ചിൽ സംഘർഷം

സംസ്ഥാനത്ത് കോട്ടയം ജില്ലയിലെ പായിപ്പാടാണ് ഇതരസംസ്ഥാന തൊഴിലാളികൾ ആദ്യമായി പ്രതിഷേധം ഉയർത്തിയത്. തുടർന്ന് തിരുവനന്തപുരം, പെരുമ്പാവൂർ, മലപ്പുറം, കണ്ണൂർ, പത്തനംതിട്ട ഉൾപ്പെടെ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ അരങ്ങേറി. എപിഡെമിക് ആക്ട് പ്രകാരമാണ് മിക്ക സ്ഥലങ്ങളിലും കേസെടുത്തിരുന്നത്. ആയിരത്തിലധികം ഇതരസംസ്ഥാന തൊഴിലാളികൾ പ്രതിപ്പട്ടികയിൽ വന്നതോടെ കേസിന്റെ നടപടിക്രമങ്ങൾ പൊലീസിനും തലവേദനയായിരുന്നു.

 

police case cancellation, migrant workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here