കാസര്‍ഗോഡ് ജില്ലയില്‍ ഇന്ന് പുതിയ പോസിറ്റീവ് കേസുകളില്ല, ഒന്‍പത് പേര്‍ക്ക് രോഗമുക്തി

ernakulam CORONA

കാസര്‍ഗോഡ് ജില്ലയ്ക്ക് ആശ്വാസ ദിനം. ഇന്ന് ജില്ലയില്‍ ആര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. കൊവിഡ് ചികിത്സയിലായിരുന്ന ഒന്‍പ് പേരുടെ ഫലം നെഗറ്റീവായി. ഇതോടെ ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളത് 102 പേരാണ്.

കാസര്‍ഗോഡ് ഉക്കിനടുക്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയില്‍ നിന്ന് വന്ന് മെയ് 22 ന് രോഗം സ്ഥിരീകരിച്ച 42 വയസുള്ള കുമ്പള സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന് മെയ് 23 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള പൈവളിഗെ സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന് മെയ് 24ന് രോഗം സ്ഥിരീകരിച്ച 60 വയസുള്ള വോര്‍ക്കാടി സ്വദേശി, മെയ് 25 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള ഉദുമ സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന് മെയ് 25 ന് കൊവിഡ് പോസിറ്റീവായ 45 വയസുള്ള മംഗല്‍പാടി സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന് മെയ് 25 ന് കൊവിഡ് പോസിറ്റീവായ 60 വയസുള്ള കുമ്പള സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന് മെയ് 29 ന് കൊവിഡ് പോസിറ്റീവായ 63 വയസുള്ള ബദിയടുക്ക സ്വദേശി എന്നിവര്‍ക്കും ഉദയഗിരി സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയില്‍ നിന്ന് വന്ന് മെയ് 31 ന് കൊവിഡ് പോസിറ്റീവായ 23 വയസുള്ള മംഗല്‍പാടി സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന് ജൂണ്‍ ഒന്നിന് കൊവിഡ് പോസിറ്റീവായ 36 വയസുളള ബദിയടുക്ക സ്വദേശി എന്നിവര്‍ക്കുമാണ് ഇന്ന് കൊവിഡ് നെഗറ്റീവായത്.

Story Highlights:  covid19, coronavirus, kasargod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top