ഷാർജയിൽ അന്തരിച്ച നിതിൻ ചന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു

ഷാർജയിൽ അന്തരിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശി നിതിൻ ചന്ദ്രന്റെ മൃതദേഹം കോഴിക്കോട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഭാര്യ ആതിരക്ക് അവസാനമായി കാണാനായി കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിച്ചത്തിന് ശേഷമാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ട് പോയത്.
കൊവിഡ് കാലത്ത് ഗർഭിണികളായ പ്രവാസികളെ നാട്ടിലെത്തിക്കാൻ ആതിരയും നിതിനും ചേർന്നാണ് നിയമ പോരാട്ടം നടത്തിയത്.
ഒരു ദിനം മാത്രം പ്രായമുള്ള കൺമണിയെ കാണാതെ നിതിൻ ചന്ദ്രൻ മടങ്ങി. പ്രിയതമനെ അവസാനമായി ഒരു നോക്ക് കാണുന്ന ആതിര ചുറ്റുമുള്ളവർക്കും നൊമ്പരമായി. കണ്ണ് നനയിക്കുന്ന കാഴ്ചകളായിരുന്നു അത്. ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്ന ഗർഭിണികളെ നാട്ടിലെത്തിക്കാനായി നടത്തിയ നിയമ പോരാട്ടങ്ങളാണ് ആതിരയെയും നീതിനെയും ശ്രദ്ധേയരാക്കിയത്. കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം അന്തരിച്ച നിതിനിന്റെ മൃതദേഹം ഇന്ന് രാവിലെയാണ് പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിച്ചത്. നെടുമ്പാശേരിയിൽ നിന്നും ആംബുലസിൽ കോഴിക്കോടേക്ക് എത്തിച്ചു. പേരാമ്പ്ര മുയിപ്പോത്തെ വീട്ടിൽ മൃതദേഹം എത്തുമ്പോഴേക്കും ഒരു നാടാകെ തെങ്ങുകയായിരിന്നു. ആതിരയ്ക്കും ഒരു നാൾ മാത്രം പ്രായമുള്ള കുഞ്ഞിനും മാത്രമല്ല ഈ നാടിനാകെ നൊമ്പരമാണ് നിതിൻ.
Story highlight: The body of Nitin Chandran furnerl kozhikkod,perambra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here