തിരുവനന്തപുരത്ത് കൊവിഡ് വാർഡിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ വ്യക്തിയും മരിച്ചു

thiruvananthapuram medical college man suicides

തിരുവനന്തപുരം മെഡിക്കൽ കോളജ് കൊവിഡ് വാർഡിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ വ്യക്തിയും മരിച്ചു. നെടുമങ്ങാട് സ്വദേശി മുരുകേശനാണ് ആത്മഹത്യ ചെയ്തത്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ കൊവിഡ് നിരീക്ഷണ വാർഡിൽ ഇന്ന് രാവിലെയാണ് മുപ്പത്തിമൂന്നുകാരൻ ആത്മഹത്യ ചെയ്യുന്നത്. ഇതിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് മറ്റൊരു ആത്മഹത്യ കൂടി റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല.

Read Also : തിരുവനന്തപുരത്ത് ആത്മഹത്യക്ക് ശ്രമിച്ച കൊവിഡ് രോഗി മരിച്ചു 

ഇന്ന് രാവിലെ പതിനൊന്നോടെയാണ് കൊവിഡ് ഐസൊലേഷൻ വാർഡായ, ഡീലക്‌സ് പേ വാർഡിൽ ആനാട് സ്വദേശിയായ മുപ്പത്തിമൂന്നുകാരനെ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. അധികൃതർ തന്നെ താഴെയിറക്കിയ ഇദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതേസമയം, രണ്ട് മരണങ്ങളും വിരൽ ചൂണ്ടുന്നത് ആശുപത്രി നിരീക്ഷണ വീഴ്ചയിലേക്കും, ബോധവത്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിലുണ്ടാവുന്ന അനാസ്ഥയിലേക്കുമാണെന്നാണ് ആരോപണം.

Story Highlights- thiruvananthapuram medical college, suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top