തോട്ടപ്പള്ളി കരിമണൽ ഖനനം; സിപിഐ- സിപിഐഎം തർക്കം രൂക്ഷം

തോട്ടപ്പള്ളി കരിമണൽ ഖനന വിഷയത്തിൽ സിപിഐ- സിപിഐഎം തർക്കം രൂക്ഷമാകുന്നു. സിപിഐ നിലപാട് കോൺഗ്രസിന് സമാനമായതെന്ന ജനങ്ങളുടെ സംശയം സ്വാഭാവികം എന്ന് സിപിഐഎം ജില്ല സെക്രട്ടറി ആർ നാസർ. മന്ത്രി പി തിലോത്തമനെതിരെ എൽഡിഎഫിന് പരാതി നൽകി എന്ന വാർത്ത സിപിഐഎം തള്ളി. കരിമണൽ നീക്കം ചെയുന്നത് വെള്ളക്കെട്ട് ഒഴിവാക്കാൻ വേണ്ടിയാണ്. വിഷയത്തിൽ സിപിഐ നിലപാട് തിരുത്താൻ തയാറാകണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ ആവശ്യപ്പെട്ടു ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എ എം ആരിഫ് വിജയിച്ചത് സിപിഐയുടെ വോട്ട് കൊണ്ടെന്ന പ്രസ്താവന ബാലിശമാണെന്നും ആർ നാസർ പറഞ്ഞു.

വിഷയത്തിൽ സിപിഐഎം സ്വീകരിച്ച നിലപാടിനെ പിന്തുണയ്ക്കില്ലെന്ന് സിപിഐ ജില്ലാ നേതൃത്വം പറഞ്ഞു. മന്ത്രി പി.തിലോത്തമനെതിരെ പരാതി നൽകിയെന്ന സിപിഐഎം വാദം അടിസ്ഥാന രഹിതമാണെന്നും സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു.

Read Also: പ്രളയ ഫണ്ട് തട്ടിപ്പ് കേസ് അന്വേഷണം സർക്കാർ അട്ടിമറിക്കുന്നവെന്ന് യൂത്ത് കോൺഗ്രസ്; മാർച്ചിൽ സംഘർഷം

പരിസ്ഥിതി വിഷയങ്ങളിൽ സിപിഐ നിലപാട് എന്നും ജനങ്ങൾക്ക് ഒപ്പം നിൽക്കുക എന്നതാണ്. അതുകൊണ്ട് തന്നെയാണ് കരിമണൽ ഖനനത്തിൽ സിപിഐഎം നിലപാടിനെ പിന്തുണയ്ക്കാൻ സാധിക്കാത്തത്. വിരലിൽ എണ്ണാവുന്ന സിപിഐക്കാർ മാത്രമാണ് ജില്ലയിൽ ഉള്ളത് എന്ന സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ പരാമർശത്തിനും ടി ജെ ആഞ്ചലോസ് മറുപടി പറഞ്ഞു. മന്ത്രി പി തിലോത്തമനെതിരെ എൽഡിഎഫ് നേതൃത്വത്തിന് ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും സിപിഐ ജില്ലാ സെക്രട്ടറി വ്യക്തമാക്കി.

അതേസമയം അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള സംസ്ഥാന സർക്കാർ നീക്കത്തെ സിപിഐ എതിർത്തു. നീക്കം ദുരുദ്ദേശ്യപരമാണെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം പ്രതികരിച്ചു. ഇതിനു പിന്നിൽ ആരായിരുന്നാലും അവർക്ക് എൽഡിഎഫിന്റെ രാഷ്ട്രീയം അറിയില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.

cpim- cpi clash, thottapally black sand issue

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top