Advertisement

കൊച്ചി രാജ്യാന്തര വിമാനത്താവളംവഴിഇന്ന് 1580 പ്രവാസികള്‍ കൂടി നാട്ടിലെത്തും

June 11, 2020
Google News 2 minutes Read
Vandebharat mission: 1490 expatriates will reach Kochi today

കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി ഇന്ന് 1580 പ്രവാസികള്‍ കൂടി നാട്ടിലെത്തും. ഇന്നലെ വിവിധരാജ്യങ്ങളില്‍നിന്നായി 1320 പ്രവാസികളെത്തി. ഇന്ന് കുവൈത്തില്‍ നിന്ന് മാത്രം നാല് വിമാനങ്ങളെത്തും. ജസീറ വിമാനം 160 യാത്രക്കാരുമായി പുലര്‍ച്ചെ 1.20നും കുവൈറ്റ് എയര്‍വേയ്സ് 320 യാത്രക്കാരുമായി പുലര്‍ച്ചെ നാലിനും  160  യാത്രക്കാരുമായി ജസീറ വിമാനം രാവിലെ ഏഴിനും കൊച്ചിയിലെത്തി. കുവൈത്തില്‍ നിന്ന് ബംഗളൂരു വഴി ഗോ എയര്‍ വിമാനം 180 യാത്രക്കാരുമായി വൈകിട്ട് നാലിനെത്തും. അബുദാബിയില്‍ നിന്നുള്ള സ്പൈസ്ജെറ്റ് 183 യാത്രക്കാരുമായി പുലര്‍ച്ചെ മൂന്നിനെത്തി. സിംഗപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 177 യാത്രക്കാരുമായി രാത്രി പത്തിനും ദമാമില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം400 യാത്രക്കാരുമായി വൈകിട്ട്6.50നും കൊച്ചിയിലെത്തും.

അഞ്ച് ചാര്‍ട്ടേഡ് വിമാനങ്ങളും ഒരു വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാനവുമാണ് ഇന്നലെ കൊച്ചിയിലെത്തിയത്. ദമാമില്‍ നിന്നുള്ള ഗള്‍ഫ് എയര്‍ വിമാനവും ഷാര്‍ജയില്‍ നിന്ന് ഇന്‍ഡിഗോ ഷെഡ്യൂളില്‍ ഇല്ലാതിരുന്ന എയര്‍ അറേബ്യയുടെ പ്രത്യേക സര്‍വീസും ഇന്നലെ കൊച്ചിയിലെത്തി.
പുലര്‍ച്ചെ 5.30 ന് 166 യാത്രക്കാരുമായാണ് എയര്‍ അറേബ്യയുടെ വിമാനം കൊച്ചിയിലെത്തിയത്. ആഭ്യന്തര മേഖലയില്‍ ഇന്നലെ 11 വരവുകളും 13 പുറപ്പെടലുകളും ഉണ്ടായി. മുംബൈയിലേക്കും തിരിച്ചുമുള്ള സര്‍വീസും കൊച്ചിയില്‍നിന്നുംതിരുവനന്തപുരത്തേക്കുള്ളസര്‍വ്വീസും റദ്ദാക്കി.

 

Story Highlights: 1580 expatriates will be arriving via Kochi Airport today

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here