കൊല്ലം ജില്ലയില്‍ ഇന്ന് എട്ടു പേര്‍ക്ക് കൊവിഡ്

കൊല്ലം ജില്ലയില്‍ ഇന്ന് എട്ടു പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന്
സമ്പര്‍ക്കം മൂലമുള്ള രോഗബാധയില്ല. രോഗം സ്ഥിരീകരിച്ച മൂന്നു പേര് മോസ്കോയില്‍ നിന്നും മൂന്നുപേര്‍ നൈജീരിയയില്‍ നിന്നും ഒരാള്‍ ബെഹ്റൈനില്‍ നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. കൊട്ടാരക്കര മൈലം ഇഞ്ചക്കാട് സ്വദേശിനി (20 വയസ്), പത്തനാപുരം നടുക്കുന്ന് സ്വദേശിനി(20 വയസ്), കരുനാഗപ്പള്ളി തഴവ മണപ്പള്ളി സ്വദേശി(20 വയസ്) എന്നിവര്‍ മോസ്കോയില്‍ നിന്നും എ ഐ-1946 ഫ്ളൈറ്റില്‍ ജൂണ്‍ ഒന്നിന് കണ്ണൂരിലെത്തി. മൂന്നുപേരും റഷ്യയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. കെഎസ് ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസില്‍ കരുനാഗപ്പള്ളിയിലെത്തി നിരീക്ഷണത്തിലായിരുന്നു. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പവിത്രേശ്വരം മാറനാട് സ്വദേശി(40 വയസ്), മൈനാഗപ്പള്ളി ഇടവനശേരി സ്വദേശി(32 വയസ്), കൊല്ലം മങ്ങാട് കിളികൊല്ലൂര്‍ സ്വദേശി(37 വയസ്) എന്നിവര്‍ നൈജീരിയയില്‍ നിന്നും എപികെ-7812 ഫ്ളൈറ്റില്‍ മെയ് 31 ന് കൊച്ചിയിലെത്തി കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസില്‍ വള്ളിക്കാവില്‍ നിരീക്ഷണത്തിലായിരുന്നു. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി(33 വയസ്) ബെഹ്റൈനില്‍ നിന്നും ജൂണ്‍ ആറിന് ജിഎഫ്-7714 ഫ്ളൈറ്റില്‍ കൊച്ചിയില്‍ എത്തി കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വീസില്‍ കരുനാഗപ്പള്ളിയിലെത്തി ഗൃഹനീരീക്ഷണത്തിലായിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ചതിനാല്‍ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മൈനാഗപ്പള്ളി സ്വദേശി(54 വയസ്) മുംബൈയില്‍ നിന്നും നേത്രാവതി ട്രെയിനില്‍ ജൂണ്‍ അഞ്ചിന് കൊല്ലത്തെത്തി ഗൃഹനിരീക്ഷണത്തില്‍ തുടരുകയായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Story Highlights: covid19, coronavirus, kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here