Advertisement

സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കൊവിഡ്; 62 പേർക്ക് രോഗമുക്തി

June 11, 2020
Google News 1 minute Read

സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 27 പേർ വിദേശത്ത് നിന്നും 37 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. പതിനാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്.
തൃശൂർ 25, പാലക്കാട് 13, മലപ്പുറം 10 കാസർഗോഡ് 10, കൊല്ലം 8, കണ്ണൂർ 7 പത്തനംതിട്ട 5, എറണാകുളം 2, കോട്ടയം 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ച 20 പേർ മഹാരാഷ്ട്രയിൽ നിന്ന് എത്തിയവരാണ്. ഏഴ് പേർ ഡൽഹിയിൽ നിന്നും നാല് പേർ വീതം തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും എത്തിയവരാണ്. പശ്ചിമബംഗാളിൽ നിന്ന് എത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 62 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 16, കൊല്ലം 2,
എറണാകുളം 6, തൃശൂർ 7, പാലക്കാട് 13, മലപ്പുറം 2, കോഴിക്കോട് 3, കണ്ണൂർ 8, കാസർഗോഡ് 5 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയത്.

read also: അതിരപ്പിള്ളി പദ്ധതിക്ക് എൻഒസി നൽകിയ ഫയലിൽ ഒപ്പിട്ടത് മുഖ്യമന്ത്രി; വിവാദം

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ ആരോഗ്യ പ്രവർത്തകരാണ്. സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 4 പേർ തൃശൂർ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികളാണ്. നാല് ലോഡിംഗ് തൊഴിലാളികൾക്കും കൊവിഡ് സ്ഥിരീകരിച്ചു.

Story highlights- coronavirus, CM press meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here