അതിരപ്പിള്ളി പദ്ധതിക്ക് എൻഒസി നൽകിയ ഫയലിൽ ഒപ്പിട്ടത് മുഖ്യമന്ത്രി; വിവാദം

അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട എൻഒസി ഒപ്പിട്ടിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ പതിനെട്ടിനാണ് മുഖ്യമന്ത്രി കെഎസ്ഇബിക്ക് എൻഒസി അനുവദിച്ച് ഒപ്പിട്ടത്. ഇക്കാര്യം ഇടത് മുന്നണി യോഗത്തിൽ ചർച്ച ചെയ്തിട്ടില്ല.
ഫെബ്രുവരി മാസം കെഎസ്ഇബിയിൽ നിന്ന് വരുന്ന ഫയൽ ഏപ്രിലിലാണ് ഊർജ വകുപ്പ് സെക്രട്ടറി ഡി അശോകൻ മന്ത്രി എംഎം മണിയുടെ പരിഗണനയ്ക്കായി നൽകുന്നത്. ഫയൽ പരിഗണിച്ച മന്ത്രി അതിരപ്പിള്ളി പദ്ധതി ദീർഘിപ്പിക്കുന്നതിന് എൻഒസി നൽകാവുന്നതാണെന്ന് രേഖപ്പെടുത്തി മുഖ്യമന്ത്രിക്ക് അയച്ചു. ഫയൽ പരിശോധിച്ച മുഖ്യമന്ത്രി ഏപ്രിൽ മാസം പതിനെട്ടിന് ഒപ്പിടുകയായിരുന്നു. ഇതിനിടയിൽ ഒരിക്കൽ പോലും ഇടത് മുന്നണി യോഗം ചേർന്നിട്ടില്ല. കൊവിഡ് പശ്ചാത്തലത്തിൽ ഇടത് മുന്നണി യോഗം ചേർന്നില്ലെങ്കിൽ പോലും ഇത്തരത്തിൽ നിർണായക തീരുമാനം കൈക്കൊള്ളുമ്പോൾ ഘടക കക്ഷികളുമായി ചർച്ച ചെയ്യണമെന്നാണ്. എന്നാൽ ഇവിടെ അതും നടന്നിട്ടില്ല. വിഷയത്തിൽ അമർഷമറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു.
read also: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഇടതുമുന്നണിയുടെ അജണ്ടയില്‍ ഇല്ലെന്ന് സിപിഐ
അതിരപ്പിള്ളി എൽഡിഎഫിൻെ അജൻഡയിലില്ലെന്ന് തുറന്നടിച്ച കാനം രാജേന്ദ്രൻ ആഗ്രഹങ്ങൾക്ക് പരിധിയില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണിയെ പരിഹസിച്ചു. സിപിഐ അതിരപ്പിള്ളി പദ്ധതിയെ അംഗീകരിക്കില്ല. എൽ ഡി എഫിന്റെ അജൻഡയിൽ പദ്ധതിയില്ലെന്നും പ്രകടപത്രികയിൽ പറയുന്നില്ലെന്നും കാനം പറഞ്ഞു.
Story highlights- athirappilly project, CM pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here