അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഇടതുമുന്നണിയുടെ അജണ്ടയില്‍ ഇല്ലെന്ന് സിപിഐ

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഇടതുമുന്നണിയുടെ അജണ്ടയില്‍ ഇല്ലെന്ന് സിപിഐ. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന വൈദ്യുതിമന്ത്രിയുടെ പ്രഖ്യാപനത്തോട് ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ എന്നും കാനം രാജേന്ദ്രന്റെ പ്രതികരിച്ചു. അതേസമയം, പദ്ധതിയില്‍ കോണ്‍ഗ്രസ് നിലപാട് തള്ളി കെ മുരളീധരന്‍ രംഗത്തെത്തി. അതിനിടെ, പാരിസ്ഥിതിക സാങ്കേതിക അനുമതിക്കായി കേന്ദ്രത്തെ സമീപിക്കുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ട്വന്റിഫോറനോട് പറഞ്ഞു.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ കാര്യത്തില്‍ ഇടതുമുന്നണിയിലേയും കോണ്‍ഗ്രസിലേയും ഭിന്നതകളാണ് ഒരിക്കല്‍കൂടി മറനീക്കിയിരിക്കുന്നത്. എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ ഇല്ലാത്ത പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടേയും മുല്ലപ്പള്ളി രാമചന്ദ്രന്റേയും നിലപാട് തള്ളിയാണ്, പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യവുമായി കെ.മുരളീധരന്‍ രംഗത്തെത്തിയത്. സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കുമെന്ന വൈദ്യുതി മന്ത്രിയുടെ നിലപാട് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ളയും ആവര്‍ത്തിച്ചു.
Story Highlights: Athirappilly Hydro Power Project is not on agenda of Left Front; CPI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here