കൂട്ടുപ്രതികൾക്കെതിരെ മൊഴി നൽകാൻ സമ്മർദം; മാപ്പ് സാക്ഷിയാക്കാമെന്ന് എൻഐഎ പറഞ്ഞതായി അലൻ ശുഹൈബ്

പന്തീരാങ്കാവ് യുഎപിഎ കേസിൽ തന്നെ മാപ്പ് സാക്ഷിയാക്കാൻ ശ്രമം നടക്കുന്നതായി അലൻ ശുഹൈബ്. എൻഐഎ കോടതിയിലാണ് അലൻ ഇക്കാര്യം വ്യക്തമാക്കിയത്. കൂട്ടുപ്രതികളായ താഹ ഫസലിനും ഉസ്മാനുമെതിരെ മൊഴി നൽകാനാണ് എൻഐഎ നിർബന്ധിക്കുന്നതെന്നും അലൻ വെളിപ്പെടുത്തി.
കേസിൽ ജയിൽ മാറ്റം ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി പരിഗണിച്ചപ്പോഴാണ് അലൻ ശുഹൈബ് വെളിപ്പെടുത്തൽ നടത്തിയത്. നിലവിൽ കാക്കനാട് ജയിലിലാണ് പ്രതികൾ കഴിയുന്നത്. വിയ്യൂർ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രതികൾ അപേക്ഷ നൽകിയത്. ഹർജിയിൽ വാദം കേൾക്കുന്നതിനിടെ അലൻ എൻഐഎക്കെതിരെ വെളിപ്പെടുത്തൽ നടത്തുകയായിരുന്നു. തനിക്കെപ്പമുള്ള കൂട്ടുപ്രതികൾക്കെതിരെ മൊഴി നൽകാൻ എൻഐഎ നിർബന്ധിക്കുകയാണ്. തന്നെ മാപ്പു സാക്ഷിയാക്കാമെന്ന് എൻഐഎ പറഞ്ഞുവെന്നും അലൻ പറഞ്ഞു.
എന്നാൽ അലന്റെ വാദങ്ങൾ എൻഐഎ തള്ളി. മാപ്പ് സാക്ഷിയാക്കാൻ പ്രതിക്ക് മേൽ സമ്മർദം ചെലുത്തിയിട്ടില്ല. കൂട്ടുപ്രതികൾക്കെതിരെ സ്വമേധയാ മൊഴി നൽകാമെന്ന് പറഞ്ഞതായും എൻഐഎ കോടതിയെ ബോധിപ്പിച്ചു.
story highlihts- pantheerankavu UAPA case, alan shuhaib, NIA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here