വാർത്താസമ്മേളനം ആവശ്യമുള്ളപ്പോൾ; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

വാർത്താസമ്മേളനം ആവശ്യഘട്ടങ്ങളിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് വീഴ്ച സംഭവിക്കാറില്ല. കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം വാർത്താസമ്മേളനം ഇല്ലാത്തത് മാധ്യമപ്രവർത്തകരിൽ ഒരാൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്.

വാർത്താസമ്മേളനം ആവശ്യമുള്ളപ്പോൾ ഉണ്ടായിരിക്കും. അത് മുൻപും പറഞ്ഞതാണ്. കഴിഞ്ഞ വെള്ളിയാഴ്ചയ്ക്ക് ശേഷം പല സംഭവങ്ങളുമുണ്ടായി. മാധ്യമപ്രവർത്തകരെ ഉപേക്ഷിച്ച് പോകാൻ പറ്റുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

read also: മഞ്ചേരിയിൽ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ പരിശോധനാഫലം നെഗറ്റീവ്

സംസ്ഥാനത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരം മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കാറുണ്ട്. പ്രധാന ദിവസങ്ങളും ഞായറാഴ്ചകളും ഒഴിവാക്കിയാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. പെരുന്നാളിന്റെ സമയത്ത് വാർത്താസമ്മേളനത്തിന്റെ സമയം മാറ്റിയിരുന്നു.

story highlights-coronavirus, cm pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top