മഞ്ചേരിയിൽ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ പരിശോധനാഫലം നെഗറ്റീവ്

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ പരിശോധനാഫലം നെഗറ്റീവ്. വളാഞ്ചേരി സ്വദേശി അബ്ദുൾ മജീദ്(57 ) ഇന്ന് ഉച്ചയ്ക്കാണ് മരിച്ചത്. ഇയാൾക്ക് കൊവിഡ് ഇല്ലെന്നുള്ള സ്രവ പരിശോധന ഫലം പുറത്ത് വന്നു.
read also: കാസര്‍ഗോഡ് ജില്ലയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ്; ആറുപേര്‍ക്ക് രോഗമുക്തി
ന്യൂമോണിയയെ തുടർന്ന് ഇന്നലെയാണ് അബ്ദുൾ മജീദിനെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുള്ള അബ്ദുൾ മജീദ് നേരത്തെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ഇയാളെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. തുടർന്ന് ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് നിരീക്ഷണത്തിലായതിനാൽ സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
Story highlights-coronavirus, manjeri medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here