Advertisement

കൊവിഡിനെ തുരത്താൻ ക്ഷേത്രത്തിൽ ‘കൊറോണ സംഹാര പൂജ’ എന്ന വഴിപാട് ഉണ്ടോ ? [24 Fact Check]

June 11, 2020
Google News 2 minutes Read
corona samhara pooja temple 24 fact check

കൊവിഡിനെ തുരത്താൻ ക്ഷേത്രത്തിൽ കൊറോണ സംഹാര പൂജയുണ്ടെന്ന തരത്തിൽ ഒരു വഴിപാട് വിവര പട്ടിക സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 3000 രൂപയുടെ സ്‌പെഷ്യൽ കൊറോണ സംഹാര പൂജ എന്ന തലക്കെട്ടോടെ നിരവധി പേരാണ് ഈ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു പൂജ ഇല്ല എന്നതാണ് യാഥാർത്ഥ്യം. നിലവിൽ പ്രചരിക്കുന്നത് എഡിറ്റഡ് ചിത്രമാണ്.

corona samhara pooja temple 24 fact check

Read Also : അമേരിക്കയിലെ 50 ശതമാനം കൊവിഡ് മരണങ്ങൾക്കും കാരണം ഹെയർ സലൂണുകളാണെന്ന് അമേരിക്കൻ ആരോഗ്യവകുപ്പ് മേധാവി പറഞ്ഞോ ? [24 Fact Check]

പലരും ഷെയർ ചെയ്ത പോസ്റ്റിൽ ‘ഒരു ക്ഷേത്രത്തിലെ’ വഴിപാട് വിവര പട്ടിക എന്നാണ്നൽകിയിട്ടുള്ളത്. ഈ വഴിപാട് പട്ടികയിലെ ഏറ്റവും താഴെ ആയി സ്‌പെഷ്യൽ കൊറോണ സംഹാര പൂജ 3000 രൂപ എന്ന ഒരു വിചിത്രമായ പൂജയുടെ വഴിപാട് വിവരം ചേർത്തിട്ടുള്ളത് കാണാം. എന്നാൽ ഏത് ക്ഷേത്രതത്തിലെതാണ് ഇതെന്ന് വ്യക്തമല്ല. തുടർന്നുള്ള അന്വേഷണത്തിലാണ് ഇത് ചെർപ്പുളശ്ശേരി പന്നിയംകുറിശ്ശി സ്വാമിയാർ മലയിലെ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേതാണ് എന്ന് മനസിലാകുന്നത്.

കൊറോണ സംഹാര പൂജ എന്നൊരു വഴിപാട് ക്ഷേത്രത്തിൽ ഇല്ലെന്നും വാർത്ത വ്യാജമാണെന്നും ക്ഷേത്രം ഖജാൻജി ഗണേശൻ ട്വന്റിഫോറിനോട് പറഞ്ഞു. വ്യാജ പ്രചരണത്തിനെതിരെ പൊലീസിനെ സമീപിച്ചിരിക്കുകയാണ് ക്ഷേത്രം അധികൃതർ.

Story Highlights- corona samhara pooja temple fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here