അമേരിക്കയിലെ 50 ശതമാനം കൊവിഡ് മരണങ്ങൾക്കും കാരണം ഹെയർ സലൂണുകളാണെന്ന് അമേരിക്കൻ ആരോഗ്യവകുപ്പ് മേധാവി പറഞ്ഞോ ? [24 Fact Check]

-മീനു സി ജോണി
അമേരിക്കയിലെ 50 ശതമാനം കൊവിഡ് മരണങ്ങൾക്കും കാരണം ഹെയർ സലൂണുകൾ ആണെന്ന് വ്യാജ പ്രചരണം. അമേരിക്കൻ ആരോഗ്യവകുപ്പ് മേധാവിയുടെ പേരിലാണ് പ്രചരണം നടക്കുന്നത്. എന്നാൽ ഇത് വ്യാജമാണ്.
ഏറ്റവും വലിയ അപകടം ബാർബർ ഷോപ്പിൽ നിന്നാണ് എന്നു തുടങ്ങുന്ന നിരവധി പോസ്റ്റുകളാണ് 24ന്റെ ഫാക്ട്‌ചെക്ക് ടീമിന്റെ ശദ്ധയിൽപ്പെട്ടത്. അമേരിക്കൻ ആരോഗ്യ വകുപ്പ് മേധാവി ജെ. ആന്റണിയുടെ വാക്കുകൾ എന്നപേരിലാണ് സന്ദേശങ്ങൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. യുഎസിലെ മരണങ്ങളിൽ 50 ശതമാനവും സലൂണുകളിൽ നിന്നാണ് സംഭവിച്ചതെന്നും സന്ദേശത്തിൽ വ്യക്തമായി പറയുന്നു.
നിലവിൽ അമേരിക്കയിലെ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് സെക്രട്ടറി അലക്‌സ് അസർ ആണ്. യു എസിലെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടതും ഈ പേരുമായി സാദൃശ്യമുള്ളതുമായ മറ്റൊരാൾ ഡോക്ടർ ആന്റണി എസ് ഫൗച്ചി ആണ്. പക്ഷേ ഇപ്പറയുന്ന രണ്ടുപേരും ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നതാണ് വസ്തുത.
Story Highlights- america, hair salon, 24 fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here