മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 3,607 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 152 പേർ മരിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും ഏറ്റവും ഉയർന്ന വർധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായത്. തുടർച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം 3000 കടക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവർ 97,648 ആയി. 3,590 പേരാണ് ഇതുവരെ മരിച്ചത്. പുതുതായി 1418 പേർക്ക് മുംബൈയിൽ രോഗം സ്ഥിരീകരിച്ചതോടെ 54,085 പേരാണ് കൊവിഡ് ബാധിതരായി ഉള്ളത്. 24 മണിക്കൂറിനിടെ 97 മരണം മുംബൈയിലാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 9 ദിവസത്തോളം മരണം റിപ്പോർട്ട് ചെയ്യാതിരുന്ന ധാരാവിയിൽ പുതുതായി 2 പേർ മരിച്ചു. 20 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മുംബൈ കഴിഞ്ഞാൽ ആശങ്ക നിലനിൽക്കുന്ന താനെയിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം 290 ആയി വർധിച്ചു.

വീഡിയോ കോൺഫറൻസ് വഴി നടത്തിയ യോഗത്തിൽ സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർദ്ധൻ വിലയിരുത്തി.

story highlights-coronavirus, covid 19, maharashtra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top