ശബരിമലയിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നതിൽ ഇന്ന് തീരുമാനം

കൊവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നതിൽ ഇന്ന് തീരുമാനം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്ന് തന്ത്രിയുമായും ദേവസ്വം ബോർഡ് ഭാരവാഹികളുമായും ഇന്ന് ചർച്ച നടത്തും. മാസപൂജ മുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ നേരത്തെ തീരുമാനിച്ചുവെങ്കിലും ഭക്തർക്ക് പ്രവേശനം നൽകരുതെന്ന് തന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു. ബോർഡും തന്ത്രിയുമായി അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്നാണ് സർക്കാർ ഇടപെട്ടു യോഗം വിളിച്ചത്.

ശബരിമല നടതുറക്കുന്ന ദിവസം മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു ഇന്നലെ പറഞ്ഞിരുന്നു. ഇപ്പോള്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്ന കാര്യത്തില്‍ തന്ത്രിയോട് ആലോചിച്ചാണ് ബോര്‍ഡ് തീരുമാനം എടുത്തത്. ശബരിമലയിലെ ഭരണപരമായ കാര്യങ്ങളില്‍ തീരുമാനം ദേവസ്വം ബോര്‍ഡിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: pilgrims, Sabarimala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top