പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് കൊവിഡ്

പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ നാല് പേർക്കുൾപ്പടെ 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
അഞ്ച് പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്.

ഡൽഹിയിൽ നിന്നെത്തിയ കോന്നി പയ്യനാമൺ സ്വദേശികളായ ഒരു കുടുംബത്തിലെ അച്ഛൻ, അമ്മ രണ്ട് മക്കൾ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ചാമത്തേത് മുംബൈയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയായ നഴ്‌സാണ്.

read also: സംസ്ഥാനത്ത് രണ്ട് ഹോട്ട്‌സ്‌പോട്ടുകൾ കൂടി; 35 പ്രദേശങ്ങളെ ഒഴിവാക്കി

അതേസമയം, പത്തനംതിട്ടയിൽ അഞ്ച് പേർക്ക് ഉൾപ്പെടെ ഇന്ന് 83 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 27 പേർ വിദേശത്ത് നിന്നും 37 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. പതിനാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. തൃശൂർ 25, പാലക്കാട് 13, മലപ്പുറം 10 കാസർഗോഡ് 10, കൊല്ലം 8, കണ്ണൂർ 7, എറണാകുളം 2, കോട്ടയം 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.
അതിനിടെ 62 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 16, കൊല്ലം 2, എറണാകുളം 6, തൃശൂർ 7, പാലക്കാട് 13, മലപ്പുറം 2, കോഴിക്കോട് 3, കണ്ണൂർ 8, കാസർഗോഡ് 5 എന്നിങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയത്.

story highlights- coronavirus, pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top