കൊവിഡ് ബാധിച്ച് കണ്ണൂർ സ്വദേശി മരിച്ച സംഭവം; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ്

കണ്ണൂർ ഇരിട്ടി സ്വദേശി മുഹമ്മദ് കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ്. മുഹമ്മദിന് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നുവെന്നും കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.മുഹമ്മദിന്റെ മൃതദേഹം ഇരിട്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്‌കരിച്ചു.

ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ഇരിട്ടി പയഞ്ചേരിമുക്ക് സ്വദേശി പി.കെ മുഹമ്മദ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച്ആശുപത്രിയിലേക്ക് മാറ്റി മണിക്കൂറുകൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു.മസ്‌കറ്റിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ പതിനെട്ട് ദിവസങ്ങൾക്ക് ശേഷമാണ് മുഹമ്മദിന് രോഗം സ്ഥിരീകരിച്ചത്.എന്നാൽസ്രവപരിശോധന വൈകിയിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. അർബുദ രോഗിയായമുഹമ്മദിന് രക്തസമർദവും പ്രമേഹവും ഉണ്ടായിരുന്നു.െകാവിഡ് രോഗം ഭേദമായ ശേഷം കാൻസർ ചികിത്സ തേടാനിരിക്കെയാണ് മരണമുണ്ടായതെന്നും കണ്ണൂർ ഡി.എം.ഒ ഡോ.കെ. നാരായണ നായിക് പറഞ്ഞു.

read also: സംസ്ഥാനത്ത് ഇന്ന് 83 പേർക്ക് കൊവിഡ്; 62 പേർക്ക് രോഗമുക്തി

ഉച്ചയോടെ മൃതദേഹം സ്വദേശമായ ഇരിട്ടിയിലേക്ക് കൊണ്ടുപോയി.ഉച്ചയ്ക്ക് രണ്ടരയോടെഇരിട്ടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്‌കരിച്ചു. തഹസിൽദാറുടെ നേതൃത്വത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സംസ്‌കാര ചടങ്ങുകൾ നടത്തിയത്.മെയ് 22നാണ് മുഹമ്മദും കുടുംബവും മസ്‌കറ്റിൽ നിന്ന് കണ്ണൂർ വിമാനത്താവളം വഴി നാട്ടിലെത്തിയത്. നിരീക്ഷണത്തിലിരിക്കെ ഒരാഴ്ചയ്ക്ക് ശേഷം മുഹമ്മദിന്റെ മകന് രോഗം സ്ഥിരീകരിച്ചു. പിന്നീട് മുഹമ്മദും മറ്റ് കുടുംബാംഗങ്ങളും കൂത്തുപറമ്പിലാണ് നിരീക്ഷണത്തിൽ കഴിഞ്ഞത്. ഇന്നലെയാണ് മുഹമ്മദിനും ഭാര്യയ്ക്കും മകന്റെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത്.

Story highlights-coronavirus, covid death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top