ഞങ്ങൾ ഗിനിപ്പന്നികളല്ല; ഇംഗ്ലണ്ട് പര്യടനം സാധാരണ രീതിയിലേക്ക് ജീവിതം മടങ്ങാൻ: ജേസൻ ഹോൾഡർ

jason holder west indies

ജീവിതം സാധാരണ രീതിയിലേക്ക് മടങ്ങാനായാണ് ഇംഗ്ലണ്ട് പര്യടനം നടത്തുന്നതെന്ന് വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ജേസൻ ഹോൾഡർ. തങ്ങൾ ഗിനിപ്പന്നികളല്ലെന്നും പണമോ സാഹസിക ചിന്തയോ അല്ല ഈ തീരുമാനത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പര്യടനത്തിനായി ഇംഗ്ലണ്ടിൽ എത്തിയതിനു ശേഷമാണ് ഹോൾഡർ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

“ക്രിക്കറ്റിനായി കാത്തിരിക്കുന്ന ഒട്ടേറെ ആളുകളുണ്ട്. പരീക്ഷണത്തിനുള്ള ഗിനിപ്പന്നികളല്ല ഞങ്ങൾ. നേരത്തെ തീരുമാനിച്ചിരുന്ന പര്യടനമാണ് ഇത്. ഈ യാത്രയുടെ സാധ്യത പരിഗണിച്ചപ്പോൾ എല്ലാവർക്കും ആത്മവിശ്വാസം തോന്നി. അങ്ങനെയാണ് ഞങ്ങളിവിടെ എത്തിയത്. പണമല്ല, സുരക്ഷയാണ് ഞങ്ങൾക്ക് പ്രധാനം. ആരോഗ്യപ്രവർത്തകരുടെ കാര്യം ചിന്തിച്ചു നോക്കൂ. അവർ വിശ്രമം ഇല്ലാതെ പ്രവർത്തിക്കുകയാണ്. വീട്ടിലിരുന്ന് വൈറസ് പ്രതിരോധം സാധ്യമാവില്ല. അവരുടെ അത്ര ബുദ്ധിമുട്ട് നമുക്ക് ഉണ്ടാവില്ലെങ്കിലും കാര്യങ്ങൾ സാധാരണ നിലയിലേക്ക് എത്തിക്കാൻ നമ്മളും ശ്രമിക്കണം. ഞങ്ങൾക്ക് ഇത്ര പഴുതടച്ച സുരക്ഷ ഒരുക്കിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനു നന്ദി.”- ഹോൾഡർ പറയുന്നു.

Read Also: പരിശീലനം ആരംഭിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ടീം; കൊറോണാനന്തര ക്രിക്കറ്റിന് കളമൊരുങ്ങുന്നു

മൂന്ന് ടെസ്റ്റുകൾ അടങ്ങിയ പരമ്പരക്കാണ് വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിൽ എത്തിയത്. മാഞ്ചസ്റ്റർ ഓൾഡ് ട്രാഫോർഡിൽ ക്വാറൻ്റീനിലാണ് ടീം അംഗങ്ങൾ കഴിയുന്നത്. മൂന്ന് ആഴ്ചത്തെ ക്വാറൻ്റീനു ശേഷമാവും മത്സരങ്ങൾ ആരംഭിക്കുക. സതാംപ്ടണിലാണ് ആദ്യ ടെസ്റ്റ്. കൊറോണക്ക് ശേഷമുള്ള ആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരമാവും ഇത്.

Story Highlights: Jason Holder talks about england tour

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top