വലിയ വിഭാഗം ജനങ്ങൾക്ക് കൊവിഡ് ബാധിക്കാൻ സാധ്യത; സമൂഹ വ്യാപനം നടന്നില്ലെന്ന് ഐസിഎംആർ

വലിയൊരു വിഭാഗത്തിന് കൊവിഡ് ബാധിക്കാൻ സാധ്യതയെന്ന് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസേർച്ച്. കൂടാതെ സമൂഹ വ്യാപനം നടന്നിട്ടില്ലെന്നും ഐസിഎംആർ അധികൃതർ വ്യക്തമാക്കി. കൊറോണ വൈറസ് പ്രതിസന്ധി ഇനിയും മാസങ്ങൾ നീണ്ടുനിൽക്കുമെന്നും മുന്നറിയിപ്പുണ്ട്. വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ സംഘടന വ്യക്തമാക്കിയത്. കൂടാതെ വിവിധ സംസ്ഥാനങ്ങളിലായി നടത്തുന്ന സീറോ സർവെയെ കുറിച്ചും വാർത്താസമ്മേളനത്തിൽ ഐസിഎംആർ.
Read Also: ബിജെപിയ്ക്ക് കുതിരക്കച്ചവടം നടത്താൻ രാജ്യസഭാ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചു: അശോക് ഗെഹ്‌ലോട്ട്
രാജ്യത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കിയത് ഫലപ്രദമായാണ്. സംസ്ഥാനങ്ങൾ ഇവ കർശനമായി പാലിക്കണം. നഗരപ്രദേശങ്ങളിലെ ചേരികളിൽ വ്യാപനം വർധിക്കാൻ സാധ്യത കൂടുതലാണ്. വിട്ടുവീഴ്ചകൾ ഉണ്ടായാൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഐസിഎംആർ വിദഗ്ധർ. അതേസമയം കണ്ടെയ്‌മെന്റ് സോണുകളുമായി ബന്ധപ്പെട്ട് പഠനം തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഐസിഎംആർ വ്യക്തമാക്കി. ഈ പഠനം ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല.
icmr, coronavirus, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here