കശ്മീർ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്ന പാക് നീക്കത്തിനെതിരെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
പാകിസ്താനിലെ കശ്മീർ സ്വദേശികളായ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകാനുള്ള പാക് സർക്കാർ നീക്കത്തെ എതിർത്ത് ഇന്ത്യയുടെ സുരക്ഷാ ഏജൻസികൾ. രാജ്യത്ത് പ്രൊഫഷണൽ കോഴ്‌സിന് ചേർന്ന് പഠിക്കാൻ താത്പര്യമുള്ള വിദ്യാർത്ഥിക്ക് സ്‌കോളർഷിപ്പ് നൽകാനായിരുന്നു തീരുമാനം. ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഹിന്ദുസ്ഥാൻ ടൈംസ് ആണ്.
പാകിസ്താൻ ദേശീയ അസംബ്ലിയിലാണ് 1600 പേർക്ക് സ്‌കോളർഷിപ്പ് പദ്ധതി നൽകുന്ന പ്രഖ്യാപനം നടന്നത്. ഇതിനുമുൻപും പാകിസ്താൻ കശ്മീരിലെ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വാഗ്ദാനം നടത്തിയിട്ടുണ്ട്. ചെറിയ രീതിയിലാണ് മുൻപ് സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചിരുന്നത്. മെഡിക്കൽ- എൻജിനീയറിംഗ് ഉപരിപഠനത്തിന് 150 കശ്മീരികൾ പ്രവേശിച്ചിട്ടുള്ളതായി കശ്മീർ പൊലീസ് വ്യക്തമാക്കി.
Read Also: വലിയ വിഭാഗം ജനങ്ങൾക്ക് കൊവിഡ് ബാധിക്കാൻ സാധ്യത; സമൂഹ വ്യാപനം നടന്നില്ലെന്ന് ഐസിഎംആർ
ഇന്ത്യയ്‌ക്കെതിരെയുള്ള നീക്കങ്ങൾക്കായി കശ്മീരിലെ യുവാക്കളെ തിരിക്കാൻ വേണ്ടിയാണ് പാകിസ്താന്റെ സ്‌കോളർഷിപ്പെന്ന് സുരക്ഷാ ഏജൻസികൾ പറയുന്നു. വിദ്യാഭ്യാസത്തിനായി വാഗ- അട്ടാരി അതിർത്തി കടന്ന വിദ്യാർത്ഥികൾ ശേഷം തീവ്രവാദികളായ നിരവധി സംഭവങ്ങൾ അവർ ചൂണ്ടിക്കാണിച്ചു. ജമ്മുവിലെ മുതിർന്ന പൊലീസ് മേധാവിയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് എന്നാൽ പാകിസ്താനിലെ മിക്ക കോഴ്‌സുകൾക്കും ഇന്ത്യയിൽ അംഗീകാരമില്ലെന്നും ഇതിനാൽ ബുദ്ധിമുട്ടിലാകുക വിദ്യാർത്ഥികൾ തന്നെയാണെന്നും ഡൽഹിയിലെ പൊലീസ് ഉദ്യോഗസ്ഥനും വ്യക്തമാക്കി. ഹുറിയത്, ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയീദ് സലാഹുദ്ദീന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ജിഹാദ് കൗൺസിൽ എന്നീ വിഘടനവാദ സംഘടനകളുടെ ശുപാർശക്കത്തിനാണ് സ്‌കോളർഷിപ്പിൽ പ്രധാന പരിഗണന നൽകുന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ.
pakisthan scholarship jammu kashmir students security agency warning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here